സി.പി.എം ന്റെ കേന്ദ്ര വിരുദ്ധ സമരം വെറും തട്ടിപ്പാണെന്ന് . രമേശ് ചെന്നിത്തല

 
ramesh

കേന്ദ്ര ഏജൻസികളുടെ അന്വേഷണം വന്നപ്പോൾ മുഖ്യമന്ത്രിക്ക് മുട്ടു വിറയ്ക്കുകയാണ്. അതുകൊണ്ട് രാഷ്ട്രീയ സമരത്തിലേക്ക് എത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം ഇവിടുത്തെ അഴിമതിയും കൊള്ളയും കമ്മീഷൻ ഇടപാടുകളുമാണെന്ന് എല്ലാവർക്കുമറിയാം. അഴിമതിയും ധൂർത്തും കൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗം തകർച്ചയിലേക്ക് എത്തിച്ച ശേഷം കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന രീതിയാണ് ഇപ്പോൾ കൈ കൊണ്ടിരിക്കുന്നത്. കേന്ദ്രം തരാനുള്ളത് കേരളത്തിനു കിട്ടണം എന്ന കാര്യത്തിൽ ഞങ്ങൾക്ക് ഒരഭിപ്രായ വ്യത്യാസവുമില്ല. കേന്ദ്രത്തിനും ബി ജെ പി ക്കും എതിരെ കോൺഗ്രസ് നിരന്തരം പോരാട്ടം നടത്തിയ ഘട്ടങ്ങളിലെല്ലാം മൗനം പാലിച്ച മുഖ്യമന്ത്രിയെ എല്ലാവരും കണ്ടതാണ്. ഭയഭക്തിബഹുമാനത്തോടെ പ്രധാനമന്ത്രിക്ക് മുന്നിൽ നിൽക്കുന്ന മുഖ്യമന്ത്രിയെ കേരളം കണ്ടതാണ്.

 കേരളത്തിന്റെ ആവശ്യങ്ങളെ പറ്റി ഒരക്ഷരം പ്രധാനമന്ത്രിക്ക് മുൻപിൽ സംസാരിക്കാത്ത മുഖ്യമന്ത്രി ഇപ്പോൾ നടത്തുന്ന സമരം വരാൻ പോകുന്ന തെരത്തെടുപ്പിൽ എന്തെങ്കിലും നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തെ മുൻ നിർത്തി മാത്രമാണ്. ഇതെല്ലാം കേരളത്തിലെ ജനങ്ങൾ തള്ളി കളയും എന്ന കാര്യത്തിൽ സംശയമില്ല. സമരമാണോ, സമ്മേളനമാണോ എന്ന കാര്യത്തിൽ ഇടതുമുന്നണിയിൽ ആശയ കുഴപ്പമാണ്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ് ഈ സമരം കൊണ്ട് കേളത്തിനോ ജനങ്ങൾക്കോ ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല.

 കർണ്ണാടകയിലേത് വ്യത്യസ്തമായ സമരമാണ്. കർണ്ണാടകത്തിന് കിട്ടേണ്ടതായ ന്യായമായ 1.87 കോടി രൂപ കിട്ടാത്ത സാഹചര്യം നിലനിൽക്കുന്നു. ആ സമരവും ഇവരുടെ സമരവും ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയില്ല. ഇവിടെ കേരളത്തിൽ അഴിമതിയും ധൂർത്തും കമ്മീഷൻ ഇടപാടുകൾ കൊണ്ടും സാമ്പത്തിക രംഗം തകർത്തവർ നടത്തുന്ന സമരം ഏഴര വർഷം കേന്ദ്രത്തിനെതിരെ മൗനം പാലിച്ച ശേഷമാണ് ഇത് ഒരു തരത്തിലും ന്യായീകരിക്കാൻ പെട്ടെന്ന് കഴിയുന്നതല്ല.

GST കോമ്പൻസേഷൻ വീണ്ടും നീട്ടണമെന്നും അതോടൊപ്പം ധനകാര്യ കമ്മീഷൻ അവാർഡുകൾ പുന:പരിശോധിക്കണമെന്നും എല്ലാം കാലത്തും എല്ലാ പ്രതിപക്ഷ കക്ഷികളും ആവശ്യപ്പെട്ടിട്ടുള്ളതാണ്. , കോൺഗ്രസും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ള കാര്യമാണ്. അതിനു വേണ്ടി 5 വർഷകാലം കാത്തിരുന്ന ശേഷം ധനകാര്യ കമ്മീഷന്റെ കാലാവധി തീരാൻ പോകുന്ന സമയത്ത് നടത്തുന്നത് കേരളത്തിലെ ജനങ്ങൾക്ക് ബോദ്ധ്യപ്പെടുന്ന കാര്യമാണ്

ഇവർ നടത്തുന്നത് സമരമാണോ സമ്മേളനമാണോ എന്ന് ഇവർക്ക് തന്നെ നിശ്ചയമില്ല. ഏഴര വർഷക്കാലം കേന്ദ്രത്തിനെതിരെ ഒരക്ഷരം മിണ്ടാതിരുന്ന വർ BJPക്കും നരേന്ദ്ര മോദിക്കും എതിരെയുള്ള സമരം ഞങ്ങളെ പഠിപ്പിക്കാൻ വരേണ്ട. കേന്ദ്രത്തിനെതിരെയുള്ളസമര പോരാട്ടത്തിന്റെ ഭാഗമാണ് KPCC പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്നി . കേരളത്തിന്റെ ആവശ്യങ്ങൾക്ക് വേണ്ടിയാണ് UDF ന്റെ എം പി മാർ കേന്ദ്ര ധനകാര്യ മന്ത്രിയെയും മറ്റ് ആളുകളെയും കണ്ട വിഷയങ്ങൾ ഉന്നയിച്ചത്. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി എം പി മാരുടെ യോഗം വിളിച്ച് കാര്യങ്ങൾ ചർച്ച ചെയ്യാത്ത മുഖ്യമന്ത്രിയാണ് യഥാർത്ഥത്തിൽ കേരള.എം പി മാരേട് അവഗണ കാണിക്കുന്നത്. കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി ഞങ്ങളുടെ എം പി മാർ പറയും കോൺഗ്രസും കൃത്യമായി പറഞ്ഞിട്ടുണ്ട്. സമരമാണോ സമ്മേളനമാണോ നടക്കുന്നത് എന്ന് നിശ്ചയമില്ലാത്തവരുടെ കൂടെ ഞങ്ങൾ എന്തിന് പോകണം , ആദ്യം അവർ തന്നെ ഒരു തീരുമാനത്തിലെത്തെ ട്ടെ