ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മരണമണി മുഴങ്ങി; കോൺഗ്രസിന് മാത്രമേ രാജ്യത്തെ വീണ്ടെടുക്കാൻ സാധിക്കു; പാലോട് രവി

 
adoor
രാജ്യത്തെ കഴിഞ്ഞ 10 വർഷം കൊണ്ട് പിന്നോട്ട് നയിച്ച സർക്കാരിനെ താഴെയിറക്കാൻ  കാത്തിരുന്ന ജനതയ്ക്ക് ഒരു സുവർണാവസരം വന്നിരിക്കുന്നു എന്ന് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പാലോട് രവി. രാജ്യത്തു വർഗീയതയുടെ വിഷ വിത്തുകൾ വിതച്ചു കാത്തിരിക്കുന്ന ഫാസിസ്റ്റ് ശക്തികൾക്ക് ജനം വോട്ടിലൂടെ മറുപടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നെടുമങ്ങാട് മണ്ഡലത്തിൽ നടന്ന യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശിൻ്റെ രണ്ടാം ഘട്ട പര്യടനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ആയിരുന്ന സമയം മുതൽ നെടുമങ്ങാടിൽ അടൂർ പ്രകാശ് നടത്തിയ വികസന പ്രവർത്തനങ്ങൾ പറഞ്ഞ് സംസാരിച്ച പാലോട് രവി സർക്കാരിന് അവരുടെ ഭരണനേട്ടം പറഞ്ഞു വോട്ട് ചോദിക്കാൻ പോലും പറ്റാത്ത അവസ്ഥയാണെന്നു ആരോപിച്ചു. കോയിക്കൽ നടന്ന പര്യടന പരിപാടിയിൽ തികഞ്ഞ ആത്മാവിശ്വാസത്തോടെയാണ് പങ്കെടുത്തത് എന്നും നെടുമങ്ങാട് കൈ വിടില്ലെന്നും അടൂർ പ്രകാശ് പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലറ സുകു അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. മുനീർ ,തേക്കട അനിൽ ,നെട്ടിറച്ചിറ ജയൻ, വട്ടപ്പാറ ചന്ദ്രൻ ,അഡ്വ അരുൺ, അഡ്വ അൽത്താഫ്, മനോജ് വെമ്പായം ,അഡ്വ മഹേഷ് ചന്ദ്രൻ, വിനോദ് രാജ്, പ്രതാപൻ, സി എം പി ബാബു ,അലക്സ്, സുരേഷ്, സിദ്ദിഖ് എന്നിവർ സംസാരിച്ചു. ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു നെടുമങ്ങാടിലെ രണ്ടാം ഘട്ട പര്യടനം .ബൈക്ക് റാലികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആവേശകരമായ പ്രചാരണപരിപാടിയാണ് നടന്നത്.