കണ്ണ് തെറ്റി; ഒരു ലക്ഷം രൂപയടങ്ങിയ ബാഗുമായി മുങ്ങി കുരങ്ങന്‍

സ്ഥലക്കച്ചവടത്തിന് ശേഷം കൈമാറാനുള്ള പണം 
 
cf
ബാഗ് എടുത്തുകൊണ്ട് പോവുന്നതുമായ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്
ഉത്തര്‍ പ്രദേശിലെ ഷാഹാബാദിലെ രജിസ്ട്രാര്‍ ഓഫീസിലെത്തിയ ആളുടെ പണമടങ്ങിയ ബാഗ് കുരങ്ങൻ കൈക്കലാക്കിയ ശേഷം  മരത്തിന് മുകളിലേക്ക് ഓടിക്കയറി.ഭക്ഷ്യവസ്തുക്കൾ ഉണ്ടാവുമെന്ന് കരുതിയാണ് കുരങ്ങന്‍ ബാഗുമായി മരത്തിന്‍റെ മുകളിലേക്ക് കയറി അപ്രത്യക്ഷമായത് ഡൽഹി സ്വദേശിയായ ഷറാഫത് ഹുസൈന്‍ എന്നയാളുടെ പണമടങ്ങിയ ബാഗാണ് കാണാതെ പോയത്. ബാഗ് മോട്ടോര്‍ സൈക്കിളില്‍ വച്ച ശേഷം സമീപത്തുള്ള ബെഞ്ചിലിരുന്ന് കണക്ക് പരിശോധിക്കുന്ന സമയത്താണ് കുരങ്ങന്‍ ബാഗ് അടിച്ച് മാറ്റിയത്. ആളുകള്‍ കുരങ്ങനില്‍ നിന്ന് ബാഗ് തിരികെ എടുക്കാന്‍ പല ഐഡിയകള്‍ പ്രയോഗിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഹുസൈന്‍ തന്നെ കുരങ്ങനെ തുരത്തിയോടിച്ച് ബാഗ് തിരിച്ച് പിടിക്കുകയായിരുന്നു ബാഗും പണവും വീണ്ടെടുക്കാന്‍ സാധിച്ചതിന്‍റെ ആശ്വാസത്തിലാണ് ഇയാളിപ്പോൾ.