സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്

 
lotter

 സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തു കോടി കണ്ണൂർ ആലക്കോട് പരപ്പ സ്വദേശി നാസറിന്. SC 308797 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ആലക്കോട് ശ്രീ

രാജരാജേശ്വര ഏജൻസിയാണ് ടിക്കറ്റ് വിറ്റത്. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം SA 177547 എന്ന ടിക്കറ്റിനാണ്. ഉച്ചയ്ക്ക് 2ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണു നറുക്കെടുപ്പ് നടന്നത്.

അച്ചടിച്ച 36 ലക്ഷം ടിക്കറ്റുകളിൽ 33.5 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ മൂന്നര ലക്ഷം ടിക്കറ്റുകൾ അധികമാണ് ഇക്കുറി വിറ്റുപോയത്. ടിക്കറ്റ് വില 250 രൂപ. 


ഒന്നാം സമ്മാനമായി 12 കോടി രൂപ നൽകുന്ന വിഷു ബംപർ ടിക്കറ്റ് നാളെ പുറത്തിറക്കും. മേയ് 29നു നറുക്കെടുക്കുന്ന ടിക്കറ്റിന്റെ വില 300 രൂപയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 6 പേർക്കും മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 6 പേർക്കും നൽകും.