ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; കാൽ കഴുകി ക്ഷമാപണം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്.
ചിത്രങ്ങള്‍ ശിവരാജ് സിങ് ചൗഹാൻ ട്വിറ്ററിൽ പങ്കുവച്ചു
Updated: Jul 6, 2023, 18:34 IST

വീഡിയോ പുറത്തുവന്നതോടെ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചിരുന്നു.
മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ ഇരയായ യുവാവിനോട് മാപ്പു പറഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാന്.
ആക്രമണത്തിന് ഇരയായ യുവാവിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് വരുത്തിയാണ്, യുവാവ് ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പുപറഞ്ഞത് വസതിയില്‍ കാല് കഴുകിയും പൊന്നാട അണിയിച്ചും ഗംഭീര സ്വീകരണമാണ് മുഖ്യമന്ത്രി നല്‍കിയത്. കസേരയില്‍ ഇരുത്തിയ ശേഷം മുഖ്യമന്ത്രി തന്നെയാണ് കാല് കഴുകലിന് നേതൃത്വം നല്‍കിയത്.
തുടര്‍ന്ന് പൊന്നാട അണിയിക്കുകയും സമ്മാനങ്ങളും നല്‍കുകയും ചെയ്തു. പ്രശ്നങ്ങളും പ്രയാസങ്ങളും കേള്‍ക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി.