ഗാന്ധിയൻ ചിന്തകൾ പുതിയ തലമുറയിൽ രൂഢമൂലമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യം:തെന്നല ബാലകൃഷ്ണപിള്ള

 
con

ഗാന്ധിയൻ ചിന്തകൾ പുതിയ തലമുറയിൽ രൂഢമൂലമാക്കേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന്  കെ.പി.സി.സി മുൻ പ്രസിഡൻ്റ് തെന്നല ബാലകൃഷ്ണപിള്ള പ്രസ്താവിച്ചു.
മഹാത്മജി കോൺഗ്രസ് പ്രസിഡൻ്റായതിൻ്റെ ശതാബ്ദിയാഘോഷങ്ങൾക്ക് സംസ്ഥാനതല തുടക്കം കുറിച്ച് കൊണ്ട് കെ.പി.സി.സി. ഗാന്ധിദർശൻ സമിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ആഘോഷ പരിപാടി 
പ്രസ്സ് ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 


ജില്ലാ പ്രസിഡൻ്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിദ്വേഷ ചിന്തകളും വിഭജന താൽപ്പര്യവും പരിപോഷിപ്പിക്കപ്പെട്ടാൽ നമ്മുടെ രാജ്യം തകരും. സ്നേഹിക്കാനും യോജിപ്പിക്കാനും മതേതര ചിന്തകൾ വളർത്താനും ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ തുടർ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ഡി.സി.സി പ്രസിഡൻ്റ് പാലോട് രവി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്ര രചനാ മൽസരത്തിൽ വിജയികളായ കുട്ടികൾക്കും, തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ ആരോരുമില്ലാത്തവരെ ശുശ്രൂഷിക്കുന്ന ഗാന്ധിദർശൻ സമിതി പ്രവർത്തക കൂടിയായ സുമാ സുരേന്ദ്രനും ഗാന്ധിദർശൻ സമിതിയുടെ ഉപഹാരം ടി.ശരത്ചന്ദ്ര പ്രസാദ് നൽകി.കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,നദീറ സുരേഷ്,കോട്ടമുകൾ ബി.സുഭാഷ്,കടകംപള്ളി ഹരിദാസ്,വിഴിഞ്ഞം ഹനീഫ,പള്ളിക്കൽ മോഹൻ,ബിന്നി സാഹിതി,ജ്യോതിഷ് കുമാർ, ടി.ജെ.വർഗ്ഗീസ്, ആർ. സഞ്ജീവ് തുടങ്ങിയവർ പ്രസംഗിച്ചു.