പുതിയ കിയ കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍

 
car
കിയ പുതിയ കാരന്‍സ് എക്‌സ് ലൈന്‍ കാറുകള്‍ പുറത്തിറക്കി. പെട്രോള്‍, ഡീസല്‍ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലെത്തുന്ന കാരന്‍സ് എക്‌സ് ലൈന്‍ 18.94 ലക്ഷം രൂപ മുതല്‍ ലഭിക്കും. പ്രീമിയം ഫീച്ചറുകളോടുവരുന്ന എക്‌സ് ലൈന്‍ പെട്രോള്‍ 7ഡിസിടിക്ക് 18,94,900 രൂപയും, ഡീസല്‍ 6എടി ക്ക് 19,44,900 രൂപയുമാണ് വിലകള്‍.

car



എക്സ്‌ക്ലൂസീവ് മാറ്റ് ഗ്രാഫൈറ്റ് എക്സ്റ്റീരിയര്‍ കളറും എക്സ്‌ക്ലൂസീവ് ടു ടോണ്‍ ബ്ലാക്ക്, സ്പ്ലെന്‍ഡിഡ് സേജ് ഗ്രീന്‍ ഇന്റീരിയറുകളുമാണ് കാരന്‍സ് എക്‌സ് ലൈനിന് നല്‍കിയിരിക്കുന്നത്. പോഡ്കാസ്റ്റുകള്‍, സ്‌ക്രീന്‍ മിററിംഗ്, പിങ്ക്ഫോംഗ് എന്നിവയുള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന വിനോദ, വാര്‍ത്താ ആപ്പുകളും ഫീച്ചര്‍ ചെയ്യുന്ന  എക്സ്‌ക്ലൂസീവ് റിയര്‍ സീറ്റ് എന്റര്‍ടൈന്‍മെന്റ് (ആര്‍എസ്ഇ) യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്.

നിലവില്‍ കിയ കാരെന്‍സിനു 100,000 ഉപഭോക്താക്കളാണ് ഉള്ളത്, പുതിയ എക്‌സ് ലൈന്‍ അത് ഗണ്യമായി വികസിപ്പിക്കുമെന്നു കിയ ഇന്ത്യ ചീഫ് സെയില്‍സ് ആന്‍ഡ് ബിസിനസ് ഓഫീസര്‍ മ്യുങ്-സിക് സോണ്‍ പറഞ്ഞു.