പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് 7-ാം തീയതി തിങ്കളാഴ്ച ആരംഭിക്കുകയാണ്
പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം പ്രധാനമായും നിയമ നിര്‍മ്മാണത്തിനായി ചേരുന്ന ഈ സമ്മേളനം ആകെ 12 ദിവസം ചേരുന്നതും ഒട്ടേറെ സുപ്രധാന ബില്ലുകള്‍ പരിഗണിക്കുന്നതുമാണ്. നിലവിലെ കലണ്ടര്‍ പ്രകാരം 7-ാം തീയതി ആരംഭിക്കുന്ന സമ്മേളനം 24-ാം തീയതി വരെ നീളുന്നതാണ്.
സമ്മേളനത്തിന്റെ ആദ്യദിനമായ 7-ാം തീയതി തിങ്കളാഴ്ച, മുന്‍ മുഖ്യമന്ത്രിയും നിലവില്‍ എം.എല്‍.എ.യുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു
ശേഷം മറ്റു നടപടികളിലേക്ക് കടക്കാതെ സഭ പിരിയുന്നതാണ്. ആഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായിട്ടാണ് വിനിയോഗിക്കുന്നത്. 2023-24 സാമ്പത്തിക
വര്‍ഷത്തെ ബജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളുടെ പരിഗണന ആഗസ്റ്റ് 21-ാം തീയതി തിങ്കളാഴ്ചയാണ് നിശ്ചയിച്ചിരിക്കുന്നത്. മറ്റ് ദിവസങ്ങളിലെ നിയമനിര്‍മ്മാണത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയങ്ങളില്‍ സഭ പരിഗണിക്കേണ്ട ബില്ലുകള്‍ ഏതൊക്കെയാണെന്നതു സംബന്ധിച്ച് ആഗസ്റ്റ് 7-ാം തീയതി ചേരുന്ന കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്യുന്ന പ്രകാരം ക്രമീകരിക്കുന്നതാണ്.
ഈ സമ്മേളനകാലത്ത് സഭ പരിഗണിക്കാനിടയുള്ള പ്രധാനപ്പെട്ട ബില്ലുകള്‍ സംബന്ധിച്ച വിശദാംശം ചുവടെ ചേര്‍ക്കുന്നു.
I ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലുകള്‍
The Kerala Healthcare Service Persons and Healthcare Institutions (Prevention of violence and Damage to Property) Amendment Bill, 2023.
The Kerala Taxation (Amendment) Bill, 2023.
II സെലക്ട് കമ്മിറ്റിയുടെ പരിഗണന യ്ക്കുശേഷം വരുന്ന ബില്ലുകള്‍
1) The Kerala Livestock and Poultry Feed and Mineral Mixture (Regulation of Manufacture and Sale) Bill, 2022
2) The Kerala Co-operative Societies (Third Amendment) Bill, 2022
III പരിഗണിക്കാനിടയുള്ള മറ്റ് പ്രധാനപ്പെട്ട ബില്ലുകള്‍
The Kerala Co-operative Societies (Amendment) Bill, 2021 (Bill No. 38)
The Payment of Salaries and Allowances (Amendment) Bill, 2022 (Bill No. 107)
The Kerala Motor Transport Workers' Payment of Fair Wages (Amendment) Bill, 2022 (Bill No. 142)
The Sree Pandaravaka Lands (Vesting and Enfranchisement) Amendment Bill, 2022 (Bill No. 143)
The Kerala Dairy Farmers' Welfare Fund (Amendment) Bill, 2023 (Bill No. 156)
The Kerala Public Service Commission (Additional functions as respects certain Corporations and Companies) Amendment Bill, 2023 (Bill No. 159)
The Abkari (Amendment) Bill, 2023 (Bill No. 164)
The Kerala Medical Education (Regulation and control of Admission to Private medical Educational Institutions) Amendment Bill, 2023 (Bill No. 165)
The Code of Criminal Procedure (Kerala Amendment) Bill, 2023 (Bill No. 166)
The Indian Partnership (Kerala Amendment) Bill, 2023 (Bill No. 167)
പുസ്തകോത്സവം
കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് 2023 നവംബർ 1 മുതൽ 7 വരെ നിയമസഭാ അങ്കണത്തിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു. വൈവിധ്യം കൊണ്ടും പൊതുജനപങ്കാളിത്തംകൊണ്ടും അനന്തപുരിയുടെ സാംസ്കാരിക ഭൂമികയിൽ ഏറെ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ച ഒന്നാണ് കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം. അതിന്റെ സെക്കന്റ് എഡിഷൻ കൂടുതൽ മികവോടെ സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് ആരംഭിച്ചുകഴിഞ്ഞു. പുസ്തക പ്രകാശനങ്ങൾ, സാഹിത്യ-സാംസ്കാരിക രംഗത്തെ പ്രമുഖരുടെ പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്ക് തുടങ്ങിയവ ഒരുക്കിയ ഒന്നാം പതിപ്പിൽ എല്ലാ പ്രസാധകർക്കും തുല്യപ്രാധാന്യം നൽകിക്കൊണ്ടാണ് പുസ്തക പ്രദർശനം ഒരുക്കിയിരുന്നത്. സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ലൈബ്രറി വിപുലീകരിക്കുന്നതിന് ഉതകുന്ന രീതിയിൽ നിയമസഭാ സാമാജികരുടെ ഫണ്ട് ഉപയോഗപ്പെടുത്തിയും സൗജന്യ പുസ്തക കൂപ്പൺ നൽകിയും പുസ്തകങ്ങൾ ശേഖരിക്കാൻ സൗകര്യമൊരുക്കുക വഴി കുട്ടികളെ വായനയുടെ ലഹരിയിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകാൻ നിയമസഭയ്ക്ക് പുസ്തകോത്സവം സംഘടിപ്പിക്കുന്നതിലൂടെ കഴിഞ്ഞിരുന്നു. ഇത്തവണ കൂടുതൽ അന്താരാഷ്ട്ര പ്രസാധകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സാഹിത്യ, സാമൂഹിക, കലാ- സാംസ്കാരിക രംഗങ്ങളിൽ ലോകപ്രശസ്തരായ വ്യക്തിത്വങ്ങളെ പങ്കെടുപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.
കഴിഞ്ഞ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി മലയാളത്തിന്റെ പ്രിയകഥാകാരൻ ശ്രീ. ടി. പത്മനാഭനെ പുസ്തകോത്സവത്തിൽ ആദരിക്കുകയും നിയമസഭാ ലൈബ്രറി അവാർഡ് അദ്ദേഹത്തിന് സമ്മാനിക്കുകയും ചെയ്തു. കല-സാഹിത്യ-സാംസ്കാരിക മേഖലയിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ഇത്തവണയും ഏർപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പുസ്തകോത്സവം മികച്ച രീതിയിൽ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾക്ക് വിവിധ മാധ്യമ അവാർഡുകൾ നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. പ്രസാധകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്രദമാകുന്ന രീതിയിൽ മികച്ച ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നതിന് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.