ഇന്ത്യൻ ജനത ഫലസ്തീനികളുടെ വികാരത്തിനൊപ്പമാണ്.. കെ മുരളീധരൻ എം പി
ഫലസ്തീൻ ഒരു സ്വതന്ത്ര രാജ്യം ആകാതെ ഈ പ്രശ്നങ്ങൾ അവസാനിക്കുകയയില്ല..
Oct 17, 2023, 21:22 IST
സയണിസ്റ്റ് അധിനിവേശ ഭീകരതക്കേതിരെ പൊരുതുന്ന ഗസ്സക്കൊപ്പം, ഫലസ്തീൻ ഐക്യദാർഢ്യം എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം വെസ്റ്റ് ഏരിയയുടെ ആഭിമുഖ്യത്തിൽ നടന്ന ഐക്യദാർഢ്യ സംഗമത്തെ ഉത്ഘാടനം നിർവ്വഹിച്ചു കെ മുരളീധരൻ എം പി ഇന്ത്യൻ ജനത ഫലസ്തീനികളുടെ വികാരത്തിനൊപ്പമാണ് എന്ന് പറഞ്ഞു. ഭരണകൂടം എ സി റൂമിൽ ഇരുന്ന് പറയുന്ന വർത്തമാനം ഭീരുകളുടെ വർത്തമാനമാണ്. ഫലസ്തീൻ ഐക്യദാഢ്യ സംഗമത്തിൽജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധി സഭ അംഗം കെ. എ. യൂസുഫ് ഉമരി മുഖ്യപ്രഭാഷണം നടത്തി.സിപിഐ നേമം മണ്ഡലം സെക്രട്ടറി വി. എസ്. സുലോചനൻ,
ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് എം എച്ച് ഷെരീഫ്,
അഡ്വ. എ എം കെ നൗഫൽ ( ചെയർമാൻ, ഐ സി എ മണക്കാട്), എൻ എം അൻസാരി ( വെൽഫയർ പാർട്ടി ജില്ലാ സമിതി അംഗം), മുഹമ്മദ് ജാസിൻ, നാസിമുദീൻ എം. എന്നിവർ സംസാരിച്ചു.
ജമാഅത്തെ ഇസ്‌ലാമി ഏരിയാ പ്രസിഡന്റ് എം എച്ച് ഷെരീഫ്,
അഡ്വ. എ എം കെ നൗഫൽ ( ചെയർമാൻ, ഐ സി എ മണക്കാട്), എൻ എം അൻസാരി ( വെൽഫയർ പാർട്ടി ജില്ലാ സമിതി അംഗം), മുഹമ്മദ് ജാസിൻ, നാസിമുദീൻ എം. എന്നിവർ സംസാരിച്ചു.