നിയമസഭാ അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

 
pix

കേരള നിയമസഭാ ചട്ടങ്ങളും നടപടിക്രമങ്ങളും പരിഷ്കരണത്തിനായുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിലേക്കായി രൂപീകരിച്ചിരുന്ന അഡ്ഹോക് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ബഹു. സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു.

ബഹു. പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്കവിഭാഗക്ഷേമ-ദേവസ്വവും പാര്‍ലമെന്ററികാര്യവും വകുപ്പുമന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ ചെയര്‍മാനും, ബഹു. ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ചിറ്റയം ഗോപകുമാര്‍ , ബഹു. ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്,

ശ്രീ. എ.പി. അനില്‍കുമാര്‍, ശ്രീ. അനൂപ് ജേക്കബ്, ശ്രീ. മാത്യു ടി. തോമസ്, ശ്രീ. മോന്‍സ് ജോസഫ്, ശ്രീമതി യു. പ്രതിഭ, ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശ്രീ. പി.ടി.എ. റഹീം, ശ്രീ. ടി.പി. രാമകൃഷ്ണന്‍, ശ്രീ. എന്‍. ഷംസുദ്ദീന്‍, ശ്രീമതി കെ.കെ. ശൈലജ ടീച്ചര്‍, ശ്രീ. കടകംപള്ളി സുരേന്ദ്രന്‍, ശ്രീ. ഇ.കെ. വിജയന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ഇന്ന് (26.7.2023) റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.