സമ്മാന പെരുമഴ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

 
puc

 സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള, ഓണത്തോട് അനുബന്ധിച്ച് നടപ്പിലാക്കിയ സമ്മാന പെരുമഴ കൂപ്പണുകളുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ജില്ലയിൽ നിന്നുള്ള ഏഴ് സൂപ്പർമാർക്കറ്റുകൾ ആണ് ഒന്നാം സമ്മാനത്തിന് അർഹരായത്. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന നറുക്കെടുപ്പ് വി. കെ കെ പ്രശാന്ത് എം. എൽ. എ ഉദ്ഘാടനം ചെയ്തു. മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് കഴക്കൂട്ടം,   മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് ചൊവ്വര, കല്ലൂസ് മാർജിൻ ഫ്രീ മാർക്കറ്റ് നെട്ടയം, ഫ്രഷ് സൂപ്പർമാർക്കറ്റ് മുക്കോലക്കൽ, മാർജിൻ ഫ്രീ മാർക്കറ്റ് നെയ്യാറ്റിൻകര, മാർജിൻ ഫ്രീ സൂപ്പർ മാർക്കറ്റ് (കൊല്ലം സ്റ്റോർ) വർക്കല, മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റ് (കൊല്ലം സ്റ്റോർ) വർക്കല എന്നീ സൂപ്പർമാർക്കറ്റുകളിലെ ഉപഭോക്താക്കളാണ് ഒന്നാം സമ്മാനത്തിന് അർഹരായത്.ജില്ലയിലെ നിരവധി സൂപ്പർ മാർക്കറ്റുകളിൽ നിന്നായി 600 ഓളം പേർ വിജയികളായി.

 ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ 20 വരെയാണ് ആയിരം രൂപയ്ക്ക് മുകളിലുള്ള ഓരോ പർച്ചേസുകൾക്കും സമ്മാന കൂപ്പണുകൾ വിതരണം ചെയ്തത്.
.സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള ജില്ലാ പ്രസിഡന്റ് ഷാഫി.കെ, ജില്ലാ സെക്രട്ടറി വിക്രമൻ. വി, ജില്ലാ ട്രഷറർ അബ്ദുൽ ഖാദർ ഷാ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

ഒന്നാം സമ്മാനമായി ഏഴു പേർക്ക് ഫ്രിഡ്ജ്,രണ്ടാം സമ്മാനമായി 10 പേർക്ക് വാഷിംഗ് മെഷീൻ, മൂന്നാം സമ്മാനമായി 10 പേർക്ക് 32 ഇഞ്ച് എൽഇഡി ടിവി, നാലാം സമ്മാനമായി 10 പേർക്ക് മൊബൈൽ ഫോണുകൾ, അഞ്ചാം സമ്മാനമായി 10 പേർക്ക്  ഗ്ലാസ് ടോപ് ഗ്യാസ് കുക്ക് വെയർ, മിക്സികൾ ഇൻഡക്ഷൻ കുക്കറുകൾ, പ്രഷർ കുക്കറുകൾ  തുടങ്ങി ആകർഷകമായ സമ്മാനങ്ങൾ ആണ് ഓരോ വിജയിക്കും ലഭിച്ചത്.സംഘടനയിൽ അംഗമായിട്ടുള്ള ഓരോ സൂപ്പർമാർക്കറ്റിലെയും രണ്ട് ഉപഭോക്താക്കൾക്ക് വീതം സമ്മാനം ലഭിക്കുന്ന തരത്തിലായിരുന്നു നറുക്കെടുപ്പ്.