ഭരണ - പ്രതിപക്ഷം ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നു: വി.മുരളീധരൻ

 
murali
murali

"കേരള സ്റ്റോറി" താലിബാനും ഐഎസും ഉയർത്തുന്ന ആഗോള ഭീകരതയ്ക്ക് എതിരെ സംസാരിക്കുന്ന ചിത്രമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരൻ.
പോലീസ് സംരക്ഷണത്തിൽ ചിത്രം പ്രദർശിപ്പിക്കേണ്ടി വരുന്നത് ഗതികേട് ആണ്.


കേരളത്തിലെ ഭരണ- പ്രതിപക്ഷ പാർട്ടികൾ ഭീകരവാദികളുടെ കുഴലൂത്തുകാരായി മാറുന്നുവെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. ഏരീസ്പ്ലക്സിൽ ചിത്രത്തിൻ്റെ മോണിംഗ് ഷോ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി. മുരളീധരൻ.

പൊലീസ് സംരക്ഷണയിൽ വന്ന് കാണേണ്ട സാഹചര്യം മുമ്പൊരു ചലച്ചിത്രത്തിനും ഉണ്ടായിട്ടില്ല. കേരളത്തിലെ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ എടുത്തത് കൊണ്ടാവണം സിനിമയ്ക്ക് ദി കേരള സ്റ്റോറി എന്ന് പേരിട്ടത്. കേരളത്തിലെ മുഖ്യമന്ത്രിയും ഡിജിപിയും ഒക്കെ പറഞ്ഞ കാര്യങ്ങളാണ് സിനിമയിലുള്ളത് എന്നും മന്ത്രി പറഞ്ഞു. അപ്രിയ സത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണ്. കേരളത്തിലെ നിലവിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നുവെന്നതെന്നും വി. മുരളീധരൻ പ്രതികരിച്ചു.