സോംക്രാൻ ഫെസ്റ്റിവൽ നവ്യാനുഭാവമായി

 
pix

ഭാരതീയ വിദ്യാഭവന്റെ  ബംഗളുരു - തിരുവനന്തപുരം കേന്ദ്രങ്ങളും ഇൻഫോസിസ് ഫൗണ്ടേഷനും സംയുക്തമായി, മൺവിള ഭാരതീയ വിദ്യാഭവനിൽ നടത്തിവരുന്ന, ഏഴു ദിവസത്തെ പഞ്ചഭൂത സാംസ്ക്കാരികോത്സവത്തിലെ സോംക്രാൻ വാട്ടർ ഫെസ്റ്റിവൽ കാണികൾക്ക് നവ്യാനുഭാവമായി. കേരളത്തിൽ നാളിതുവരെ കണ്ടിട്ടില്ലാത്ത ജലകേളി. അത്‌, ജീവനും ജീവന്റെ  നിലനില്പിനും ആധാരമായ പഞ്ചഭൂതങ്ങളിലെ, ജലത്തിന്റെ  പ്രാധാന്യവും സമൃദ്ധിയും വിളംബരം ചെയ്യുന്നതായിരുന്നു. നാട്ടിൻപുറക്കാഴ്ചകളുടെ അകമ്പടി അതിന്‌ മാറ്റുകൂട്ടി  

pix


        നാളെ വൈകുന്നേരം 5 ന്‌ കല്യാണസൗഗന്ധികം തുള്ളൽ, തുടർന്ന് മാർഗി ഷിബിന റംല അവതരിപ്പിക്കുന്ന നങ്ങ്യാർ കൂത്ത്,  9 ന് വൈകുന്നേരം 5.30ന് കൂടിയാട്ടം, തുടർന്ന് കുമ്മാട്ടിക്കളി, 10 ന്‌ വൈകുന്നേരം 5ന് ഡോ.രാജശ്രീ വാര്യരും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം, തുടർന്ന് ഡോ. രാജി സുബിനും സംഘവും അവതരിപ്പിക്കുന്ന കേരളനടനം, 11 ന്‌ വൈകുന്നേരം 5.30 ന്‌ റിഗാറ്റയുടെ നൃത്തനൃത്യങ്ങൾ എന്നിവയാണ് മറ്റുദിവസങ്ങളിലെ പ്രധാന പരിപാടികൾ. പോട്ടറി വർക്ക്ഷോപ്പും ഭവൻസ് പ്രസിദ്ധീകരണങ്ങളുടെ പ്രദർശനവും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്. ജനുവരി 11 നാണ് സമാപനം.