മഹാകവി കുമാരനാശാന്‍ ഗുരുദേവന്റെ ചിന്തകള്‍ സാഹിത്യത്തിലും പ്രതിഫലിപ്പിച്ച മഹത് വ്യക്തിത്വം: ഡോ.ശശി തരൂര്‍ എംപി

 
sasi

മഹാകവി കുമാരനാശാന്റെ ചരമ ശതാബ്ദിയോടനുബന്ധിച്ച്  പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കുമാരനാശാന്റെ കാവ്യ ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ അധികരിച്ച്  'ആശാന്‍ -  വിപ്ലവത്തിന്റെ ശുക്രനക്ഷത്രം'  എന്ന പേരില്‍ ഭാഷാ സാഹിത്യ സെമിനാര്‍ സംഘടിപ്പിച്ചു.

കെ.പി.സി. സി ആസ്ഥാനത്ത് വച്ച് നടന്ന സെമിനാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഡോ. ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുദേവന്റെ ചിന്തകള്‍ സാഹിത്യത്തിലും പ്രതിഫലിപ്പിച്ച മഹത് വ്യക്തിത്വമായിരുന്നു മഹാകവി കുമാരനാശാനെന്ന് ഡോ. ശശി തരൂര്‍ എംപി പറഞ്ഞു.അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ തിന്മകള്‍ക്കും അനീതികള്‍ക്കും എതിരെ കവിതകളിലൂടെ  ശബ്ദം ഉയര്‍ത്തി. കേരള നവോത്ഥാനത്തിലും സാഹിത്യ പരിണാമത്തിലും സുപ്രധാന പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്നു കുമാരനാശാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ അഡ്വ. പഴകുളം മധുവിന്റെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍  കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍, പ്രൊഫ.മാലൂര്‍ മുരളീധരന്‍,ഡോ. അജയന്‍ പനയറ,ഡോ നെടുമുടി ഹരികുമാര്‍,ഡോ.ബി എസ് ബാലചന്ദ്രന്‍,ഡോ. കീര്‍ത്തി വിദ്യാസാഗര്‍,ബിന്നി സാഹിതി എന്നിവര്‍ സംസാരിച്ചു.