തിരുവനന്തപുരം നഗരസഭ: ബീച്ച് ഫുട്ബോൾ, ബീച്ച് വോളിബോൾ സംഘടിപ്പിക്കുന്നു.

 
football
football

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ബീച്ച് കായികമേളയുടെ ഭാഗമായി ബീച്ച് ഫുട്ബോൾ, ബീച്ച് വോളിബോൾ സംഘടിപ്പിക്കുന്നു.

മാനദണ്ഡങ്ങൾ


1.ബീച്ച് ഫുട്ബോൾ - 5 കളിക്കാരും 5 സബ്സ്റ്റിറ്റ്യൂട്ട്  ഉൾപ്പെടെ 10 പേർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.

2. ബീച്ച് വോളിബോൾ - 6 കളിക്കാരും 6 സബ്സ്റ്റിറ്റ്യൂട്ട് ഉൾപ്പെടെ 12 പേർക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
 ഫെബ്രുവരി 16 മുതൽ 19 വരെ ശംഖുമുഖത്ത് വെച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
 മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാർഡ് കൗൺസിലർ മുഖേനയോ, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി മുഖേനയോ  രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8281498375 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.