പൊതുവിദ്യാഭ്യാസസംരക്ഷണത്തിന്റെ മേനി പറയുന്നവർ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണം...എം. എം. ഹസ്സൻ, യു.ഡി.എഫ്. കൺവീനർ

 
mm hasan

ഇടതുപക്ഷ സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് മേനി നടിക്കുകയുംപൊതു വിദ്യാഭ്യാസരംഗം വഷളാക്കുന്ന വിവിധ നടപടികളുമായി മുന്നോട്ടു പോകുകയുമാ ണ് ചെയ്യുന്നതെന്ന്  എന്ന് യു.ഡി.ഫ്. കൺവീനർ എം. എം. ഹസ്സൻ  അഭിപ്രായപ്പെട്ടു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ മേനി പറയുന്ന ഇടതു പക്ഷ സർക്കാർ ചെങ്ങന്നൂരിലെ വിദ്യാലയങ്ങൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 9,10 ക്ലാസുകളിലെ കുട്ടികളുടെ പഠനപ്രക്രിയ സുഗമമാക്കുന്നതിനായി വിവിധ സർക്കാരുകൾ 25 വർഷമായി നടപ്പാക്കി കൊണ്ടിരിക്കുന്ന 1:40  ആനുകൂല്യം ഇടതുപക്ഷ സർക്കാർ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെ എടുത്തു കളഞ്ഞിരിക്കുന്നു. യഥാർത്ഥത്തിൽ അധ്യാപക തസ്തികകൾ നിലനിർത്താൻ വേണ്ടി മാത്രമല്ല ആനുകൂല്യം സ്കൂളുകളിൽ നടപ്പിലാക്കുന്നത്. രണ്ട് ഡിവിഷനുകളിലായി പഠിച്ചിരുന്ന കുട്ടികൾ ഒരു കുട്ടിയുടെ കുറവ് മൂലം ഒറ്റ ഡിവിഷനിലായി (50 കുട്ടികൾ വരെ) ഇരുന്ന്  തുടർപഠനം നടത്തേണ്ടി വരുമ്പോൾ  ആ കുട്ടികൾക്ക് നേരിടേണ്ടി വരുന്ന പഠന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായിട്ടാണ് പുറത്താകുന്ന  അധ്യാപകനെ ആ വിദ്യാലയത്തിൽ തന്നെ നിലനിർത്തി അവിടുത്തെ വിദ്യാർത്ഥികൾക്ക് പഠനം സുഗമമാക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചിരുന്നത്. വസ്തുതകൾ  ഉൾക്കൊള്ളാൻ കഴിഞ്ഞവർഷത്തെ പോലെ ഈ വർഷവും 1:40  ആനുകൂല്യം എടുത്ത് മാറ്റുക വഴി പൊതു വിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ നഷ്ടപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. യാഥാർത്ഥ്യം ഉൾക്കൊണ്ട്  1:40 ആനുകൂല്യം പുനസ്ഥാപിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും, വിദ്യാഭ്യാസ മന്ത്രി ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 
സ്കൂൾ ഉച്ചഭക്ഷണ തുകയുടെ കുടിശിക അടിയന്തിരമായി വിതരണം ചെയ്യുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിക്കുക, മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക, പ്രൈമറി പ്രഥമാധ്യാപകർക്ക് സ്കെയിലും ആനുകൂല്യങ്ങളും വിതരണം ചെയ്യുക, ഡി.എ. കുടിശ്ശിക ഉടൻ അനുവദിക്കുക, പ്രീ പ്രൈമറി അധ്യാപകർക്ക് ശമ്പള സ്കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക, മൂല്യനിർണയത്തിന്റെ പ്രതിഫലം ഉടനടി വിതരണം ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ - കെ.പി.എസ്.ടി.എ.  വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവളം MLA ശ്രീ M വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി. മഹാരാഷ്ട്ര PCC സെക്രട്ടറി ശ്രീ ജോജോ ജോസഫ് വിശിഷ്ടാതിഥി ആയിരുന്നു. 

കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് കെ.അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ച യോഗത്തിൽ 
സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സംസ്ഥാന ഭാരവാഹികളായ എൻ. ശ്യാംകുമാർ,V M ഫിലിപ്പച്ചൻ, T A ഷാഹിദ റഹ്മാൻ,N ജയപ്രകാശ്, കെ. രമേശൻ,വി മണികണ്ഠൻ, എൻ. രാജ്മോഹൻ, ബി. സുനിൽകുമാർ,B ബിജു, K സുരേഷ്, G K ഗിരിജ, T U സാദത്ത്, സാജു ജോർജ്, ജില്ലാ പ്രസിഡൻ്റ് പ്രദീപ് നാരായണൻ, ജില്ലാ സെക്രട്ടറി സി ആർ ആത്മകുമാർ എന്നിവർ നേതൃത്വം നൽകി. ‎ ‎