മാലിന്യമുക്തകേരളത്തിന്‌ വേണ്ടി ആയിരക്കണക്കിന്‌ തൊഴിലാളികളാണ്‌ ഇന്ന് കേരളമാകെ അണിനിരന്നത്‌.

 
mbr

കേരളത്തിൽ ആയിരത്തി അഞ്ഞൂറ്‌ കേന്ദ്രങ്ങളിൽ സി ഐ ടി യു തൊഴിലാളികൾ ശുചീകരണത്തിന്‌ ഇറങ്ങി.

 തിരുവനന്തപുരം പാളയം മാർക്കറ്റിൽ‌ ശുചീകരണം ഉദ്ഘാടനം ചെയ്ത്‌ അൽപസമയം അവരോടൊപ്പം ചെലവഴിച്ചു.

 സിഐടിയുവിന്‌ അഭിനന്ദനങ്ങൾ.

എഐടിയുസി, ഐഎൻടിയുസി, ബിഎംഎസ്‌, എസ്‌ടിയു തുടങ്ങിയ എല്ലാ തൊഴിലാളി സംഘടനകളും ‌ ഉടൻ രംഗത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ‌എല്ലാ തൊഴിലാളി സംഘടനകളോടും ഇതിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കുന്നു. തൊഴിലാളികൾ പണിയിടങ്ങളും,  സർക്കാർ ജീവനക്കാർ അവരവരുടെ ഓഫീസുകളും, അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും ചേർന്ന് വിദ്യാലയങ്ങളും, വ്യാപാരികൾ വ്യാപാരസ്ഥാപനങ്ങളും പരിസരവും മാലിന്യമുക്തമാക്കുന്നതിനോടൊപ്പം തുടർന്നും വൃത്തിയായി സൂക്ഷിക്കാനും മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു. 

നാടിനെ വൃത്തിയാക്കാനുള്ള പ്രവർത്തനത്തിൽ നമുക്ക്‌ കക്ഷി ഭേദമില്ല, മുന്നണി വ്യത്യാസവുമില്ല. ശുചിത്വത്തിനായി കേരളം ഒറ്റക്കെട്ടാണ്‌.