കാർ നിയന്ത്രണം വിട്ട് മറിഞ്ഞ മൂന്ന് മരണം

 
car
വയനാട് പുഴമുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കണ്ണൂർ, കാസർകോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മലയാറ്റൂർ സന്ദർശനം കഴിഞ്ഞ് വരുന്ന സംഘമാണ് അപകടത്തിൽപ്പെട്ട തെന്നാണ് പ്രാഥമിക വിവരം. കാർ റോഡരികിലെ പോസ്റ്റിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൂചന. ഡ്രൈവർ ഉൾപ്പടെ ആറുപേരാണ് കാറിലുണ്ടായിരുന്നത് മൂന്ന് പേർ ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.