ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
 
rain

ഒക്ടോബർ 23, 24 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒക്ടോബർ 25 മുതൽ 27 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക്  സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇടിമിന്നല്‍ അപകടകാരികളാണെന്നതിനാല്‍ കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണം. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

തുണികള്‍ എടുക്കാന്‍ ടെറസിലോ, മുറ്റത്തോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. അന്തരീക്ഷം മേഘാവൃതമെങ്കില്‍ കുട്ടികളെ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കാന്‍ അനുവദിക്കരുത്.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം

ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്.

കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടിവെക്കണം.

ഇടിമിന്നല്‍ സമയത്ത് ടെലഫോണ്‍ ഉപയോഗിക്കരുത്.

മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യസഹായം എത്തിക്കണം.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദേശത്തില്‍ പറയുന്നു.rain

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള - കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

പ്രത്യേക ജാഗ്രതാ നിർദേശം

തെക്കു പടിഞ്ഞാറൻ അറബിക്കടൽ: തെക്കു പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. തുടർന്ന് ഇന്ന് (ഒക്ടോബർ 23) വൈകുന്നേരത്തോടെ ഈ കാറ്റിന്റെ വേഗത  കുറയാൻ  സാധ്യത. 

മധ്യ പടിഞ്ഞാറൻ അറബിക്കടൽ:  മധ്യ പടിഞ്ഞാറൻ അറബിക്കടലിൽ കാറ്റിൻറെ വേഗത മണിക്കൂറിൽ 155 മുതൽ 165 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 180 കിലോമീറ്റർ വരെയും തുടർന്ന്  ഇന്ന് (ഒക്ടോബർ 23) വൈകുന്നേരം ഈ കാറ്റിന്റെ വേഗത കുറഞ്ഞ്  മണിക്കൂറിൽ 135 മുതൽ 145 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വരെയും എത്താൻ സാധ്യതയുണ്ട്.
തുടർന്ന് 24-10-2023 പുലർച്ചെ  ഈ കാറ്റിന്റെ വേഗത  മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 150 കിലോമീറ്റർ വരെയും കാറ്റിന്  സാധ്യതയുണ്ട്. പിന്നീട് 24-10-2023 വൈകുന്നേരത്തോടെ ഈ കാറ്റിന്റെ വേഗത വീണ്ടും കുറയുകയും മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 110  കിലോമീറ്റർ വരെയും എത്തി വീണ്ടും ദുർബലമായി 24-10-2023  വൈകുന്നേരത്തോടെ വേഗത മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും എത്താനും സാധ്യതയുണ്ട്.

മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ: 23-10-2023  വൈകുന്നേരം  മുതൽ  24-10-2023 രാവിലെ വരെ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ  മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. പിന്നീട് ഈ കാറ്റിന്റെ വേഗത വർധിച്ചു മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും ആകാനും സാധ്യത. തുടർന്ന്  24-10-2023 ഉച്ച മുതൽ 24-10-2023 വൈകുന്നേരം വരെ  കാറ്റിൻറെ  ശക്തി കുറഞ്ഞു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. 

മധ്യ കിഴക്കൻ  ബംഗാൾ ഉൾക്കടൽ: 24-10-2023  ന്  മധ്യ കിഴക്കൻ  ബംഗാൾ ഉൾക്കടലിൽ  മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യതയുണ്ട് ക്രമാനുഗതമായി പിന്നീട് ഈ കാറ്റിന്റെ വേഗത വർധിച്ചു മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും ആകാനും സാധ്യത. തുടർന്ന് 25-10-2023 മുതൽ കാറ്റിന്റെ ശക്തി കുറയാനും സാധ്യതയുണ്ട് .

വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങൾ : വടക്കൻ ബംഗാൾ ഉൾക്കടൽ, ഒഡിഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങൾ എന്നിവിടങ്ങളിൽ 23-10-2023 വൈകുന്നേരത്തോടുകൂടി കാറ്റിൻറെ വേഗത  മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും പിന്നീട് ഈ കാറ്റിന്റെ വേഗത  മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. തുടർന്ന് 24-10-2023 രാവിലെ മുതൽ കാറ്റിൻറെ വേഗത  മണിക്കൂറിൽ 60 മുതൽ 70 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വരെയും പിന്നീട്  24-10-2023 കായകുന്നേരം മുതൽ രാത്രി വരെ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വരെയും ശക്തമായ കാറ്റിന് സാധ്യത. ക്രമേണ  23 -10-2023 വൈകുന്നേരം മുതൽ  24-10-2023 വരെ ഒഡിഷ തീരത്തും അതിനോട് ചേർന്ന പ്രദേശത്തും കാറ്റിന്റെ വേഗത  മണിക്കൂറിൽ 40  മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന്  സാധ്യതയുണ്ട്. 24-10-2023 രാവിലെയോടെ പശ്ചിമ ബംഗാൾ, ബംഗ്ലാദേശ്, വടക്കൻ മ്യാന്മാർ  തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ്  ഉണ്ടാവാൻ  സാധ്യത. ക്രമേണ 25-10-2023 ബംഗ്ലാദേശും അതിനോട് ചേർന്ന പ്രദേശത്തും കാറ്റിന്റെ വേഗത കൂടി മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കിലോമീറ്റർ വരെയും, വടക്കൻ മ്യാന്മാർ തീരത്തു മണിക്കൂറിൽ 50 മുതൽ 60  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70  കിലോമീറ്റർ വരെയും, പശ്ചിമ ബംഗാൾ അതിനോട് ചേർന്ന പ്രദേശത്തും മണിക്കൂറിൽ 45  മുതൽ 55  കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും ഉയരാൻ സാധ്യത. 

മേൽ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനു ഏർപ്പെട്ടിരിക്കുന്നവർ സുരക്ഷിതമായ തീരത്തേക്ക്  എത്തിച്ചേരേണ്ടതാണ് 

മേൽ പറഞ്ഞ തീയതികളിലും പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പിൽ പറയുന്നു.