ലോക സമാധാനത്തിന് ആഗോള കാഴ്ച്ചപാടുമായി പ്രാദേശിക തലത്തിൽ പ്രവർത്തിക്കുക; ലോക സമാധാന ഉച്ചകോടി

 
pix

ലോക സമാധാനത്തിനായി ആഗോള കാഴ്ച്ചപാടുകളോടെ പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ തിരുവനന്തപുരത്ത് ചേർന്ന ലോക സമാധാന ഉച്ചകോടിയിൽ ആഹ്വാനം.വ്യക്തിപരമായും ,സ്ഥാപനങ്ങൾ വഴിയും , സാമൂഹ്യമായും സമാധാനം ഉറപ്പുവരുത്തുന്നതിന്  വിവിധ കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉച്ചകോടി വിലയിരുത്തി. വ്യക്തിക്ക് സ്വയവും, മറ്റുള്ളവരോടും , പ്രകൃതിയോടും ലോകത്തോടും സമാധാനം ഉറപ്പാക്കാനാകും .ഇതിനായി നിരായുധീകരണ ഉടമ്പടികൾ പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥാപനങ്ങളിലൂടെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ വിവിധ തട്ടിലുള്ള കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉച്ചകോടി നിരീക്ഷിച്ചു.അതു പോലെ  സ്വയവും, മറ്റുള്ളവരോടും , പ്രകൃതിയോടും, ലോകത്തോടും സമാധാനം ഉറപ്പാക്കാനാകും. ഇതിനായി നിരായുധീകരണ ഉടമ്പടികൾ പ്രോത്സാഹിപ്പിക്കണമെന്നും ഉച്ചകോടി ആഹ്വാനം ചെയ്തു. സ്ഥാപനങ്ങളിലൂടെ സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ വിവിധ തട്ടിലുള്ള കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഉച്ചകോടി നിരീക്ഷിച്ചു.അതു പോലെ 
സമൂഹത്തിൽ സമാധാനവും സഹകരണവും ഉറപ്പ് വരുത്തണം. സാമൂഹ്യമായി    സഹകരിക്കുന്നതിന്   വിവിധ മതങ്ങൾ തമ്മിൽ  സംവാദം ആരംഭിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും ഉച്ചകോടിയിൽ ആവശ്യമുയർന്നു.

    രണ്ട് ദിവസമായി നടക്കുന്ന ഉച്ചകോടിയിൽ സമാധാന പ്രവർത്തനങ്ങൾ നടത്തിയവരടക്കം വിവിധ മേഖലകളിലുള്ളവർക്ക് പുരസ്കാരം നൽകി. വേൾഡ് പീസ് എക്സലൻസ് അവാർഡ്  യുആർഐ സൗത്ത് ഇന്ത്യ റീജിയൺ കോർഡിനേറ്ററും, ലിവിംഗ് പീസ് ഇന്റർനാഷണൽ ആക്‌ടിവിറ്റീസ് ഡയറക്‌ടറുമായ ഡോ.കാർലോസ് പാൽമ ലെമ  ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണ മേഖലയിലെ പുരസ്കാരം കേരളാ യൂണിവേഴ്സിറ്റിലെ സംസ്കൃത വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ  ഡോ. എസ് ജയന്തിയും, പരിസ്ഥിതി, മൃഗ സംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്ക് ഡോ. ജി.ഗിരീഷ് വർമ്മയും, ബിസിനസ്സ് എക്സലൻസ് അവാർഡ് പ്രമുഖ  വ്യവസായി വിനോദ് വി നായരും ഏറ്റുവാങ്ങി. 20 രാജ്യങ്ങളിലെ പ്രതിനിധികൾ  ഉച്ചകോടിയിൽ പങ്കെടുത്തു. 

       സമാപന ചടങ്ങിൽ ലോക സമാധാന ഉച്ചകോടി സ്ഥാപകനും സെക്രട്ടറിയുമായ ശശികുമാർ, എം.ഡി, ഉച്ചകോടിയുടെചെയർമാൻ സ്വാമി ദിലീപ് കുമാർ തങ്കപ്പൻ, വൈസ് ചെയർമാൻ പ്രൊഫ. ഡോ :അബ്രഹാം കരിക്കം, എന്നിവർക്ക് പുറമെ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഉച്ചകോടിയുടെ രക്ഷാധികാരിമാരായ ആചാര്യ പ്രൊഫ. യജ്ഞേശ്വ എസ്. ശാസ്ത്രി,  ഉച്ചകോടിയുടെ ഇന്ത്യൻ രക്ഷാധികാരിയും ജപ്പാനിലെ വേൾഡ് ബുദ്ധ മിഷൻ പ്രസിഡൻ്ററുമായ  രവി മേധാങ്കർ,  യുആർഐ സൗത്ത് ഇന്ത്യ റീജിയൺ കോർഡിനേറ്ററും, ലിവിംഗ് പീസ് ഇന്റർനാഷണൽ ആക്‌ടിവിറ്റീസ് ഡയറക്‌ടറുമായ ഡോ.കാർലോസ് പാൽമ ലെമ, ഡോ. ഹോമി ബി ധല്ല (പ്രസിഡൻ്റ്, വേൾഡ് സരതുഷ്ടി കൾച്ചറൽ ഫൗണ്ടേഷൻ, മുംബൈ, )റബ്ബി എസെക്കിയേൽ ഐ മലേക്കർ ( ജൂത സിനഗോഗ്, ന്യൂഡൽഹി )ശ്രീമതി. നിലാക്ഷി രാജ്കോവ, (ഡയറക്ട‌ർ, പബ്ലിക് അഫയേഴ്സ‌്, ബഹായിസ് ഇന്ത്യ, ന്യൂഡൽഹി)എസി. ശ്രീ. വിവേക് മുനി ജി മഹാരാജ്, (സ്ഥാപക ചെയർമാൻ, എസി. സുശീൽ മുനി മിഷൻ,ന്യൂഡൽഹി ) എച്ച്.ജി. മനോഹർ ഗൗർദാസ്, (ഇൻചാർജ്, ഇസ്കോൺ, തിരുവനന്തപുരം), വിക്കാൻ എൽഡർ മോർഗന സൈതോവെ (നെതർലാൻഡ്‌സ് ) തുടങ്ങിയവരും സംസാരിച്ചു