ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ജൂണ് 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു.മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബര് മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാന് നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. ഈ വര്ഷത്തെ പ്രമേയവും ലക്ഷ്യവും അടക്കമുള്ള കാര്യങ്ങള് വിശദമായി അറിയാം.ചരിത്രം ഇങ്ങനെജൂണ് 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി
 
ഇന്ന് ലോക ലഹരി വിരുദ്ധ ദിനം

ജൂണ്‍ 26 ന് ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നു.
മയക്കുമരുന്നിന്റെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. 1987 ഡിസംബര്‍ മുതലാണ് ഐക്യരാഷ്ട്ര സഭ ലോക ലഹരിവിരുദ്ധ ദിനം ആചരിച്ചു തുടങ്ങിയത്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാന്‍ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ദിനം. ഈ വര്‍ഷത്തെ പ്രമേയവും ലക്ഷ്യവും അടക്കമുള്ള കാര്യങ്ങള്‍ വിശദമായി അറിയാം.
ചരിത്രം ഇങ്ങനെ
ജൂണ്‍ 26 ലോക ലഹരിവിരുദ്ധ ദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതു അസംബ്ലി ആചരിച്ചു തുടങ്ങുന്നത്

1987 ഡിസംബറിലാണ്. ചൈനയിലെ കറുപ്പ് വ്യാപാരത്തെ ചെറുക്കാന്‍ നടത്തിയ ശ്രമങ്ങളെ അനുസ്മരിക്കുന്ന ദിനം കുടിയാണിത്. ചൈനയില്‍ നടന്ന ഒന്നാം കറുപ്പ് യുദ്ധത്തിന് മുന്നോടിയായി അവിടെ വ്യാപകമായിരുന്ന കറുപ്പ് വ്യാപാരത്തെ ചെറുക്കാന്‍ ലീന്‍ സെക്‌സു ധീരമായ
ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിന്റെ ഓര്‍മ്മപ്പെടുത്തല്‍ എന്ന നിലയില്‍ ലോക ലഹരി വിരുദ്ധ ദിനം ആചരിക്കുന്നു.

പ്രാധാന്യം എന്ത്?

ലോകത്തെമ്പാടുമുള്ള കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുത്തിന്റെ വിപത്തുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുക എന്നതാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നില്‍ നിന്ന് പൂര്‍ണമായും അകന്നു നില്‍ക്കാനും ഉത്തരവാദിത്തത്തോടെ ജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതും ലക്ഷ്യമാണ്.

വിവിധ പരിപാടികള്‍

ലോക ലഹരിവിരുദ്ധ ദിനത്തില്‍ സ്‌കൂളുകളിലും കോളേജുകളിലും പലവിധ പരിപാടികള്‍ അരങ്ങേറാറുണ്ട്. ലഹരിക്കെതിരെ പ്രതിജ്ഞ, പ്രസംഗ മത്സരം, ചിത്ര രചന, നാടകം, ഡോക്യുമെന്ററി പ്രദര്‍ശനം തുടങ്ങിയ പല പരിപാടികളും നടക്കും. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പരിപാടികള്‍ സംഘടിപ്പിക്കാനാകില്ലെങ്കിലും ഓണ്‍ലൈനായി പല പരിപാടികളിലും വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകും.

യു.എന്‍.ഒ.ഡി.സി

യൂണൈറ്റഡ് നേഷന്‍സ് ഓഫീസ് ഓണ്‍ ഡ്രഗ്‌സ് ആന്‍ഡ് ക്രൈം ആണ് ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം. നാര്‍ക്കോട്ടിക്‌സ് വ്യവസായത്തെ പിന്തുണയ്ക്കുന്നതില്‍ നിന്ന് വിട്ടുവില്‍ക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും മരുന്ന് വ്യവസായത്തിന്റെ മറവില്‍ നടക്കുന്ന അനിധികൃ മയക്കുമരുന്ന് കടത്തിനെതിരെ നടപടികള്‍ സ്വീകരിക്കുക എന്നത് ഈ ദിനത്തിന്റെ ലക്ഷ്യമാണ്.

ഈ വര്‍ഷത്തെ പ്രമേയം

ഓരോ വര്‍ഷവും ലഹരി വിരുദ്ധ ദിനത്തിന് ഔദ്യോഗിക പ്രമേയങ്ങളുണ്ടാകും. ജീവന്‍ രക്ഷിക്കാന്‍ മയക്കുമരുന്നിനെ സംബന്ധിച്ച വസ്തുതകള്‍ പങ്കുവെക്കുക (Share facts on drugs. Save lives) എന്നതാണ് 2021 ലെ ഔദ്യോഗിക പ്രമേയം.

പ്രമേയത്തിന്റെ ലക്ഷ്യം

2021ലെ ഔദ്യോഗിക പ്രമേയത്തിലൂടെ ലക്ഷ്യമിടുന്നത് മയക്കുമരുന്നുമായി ബന്ധപ്പെട്ട വ്യാജ വിവരങ്ങളുടെ പ്രചരണം തടയുക, ശരിയായ വസ്തുതകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നതാണ്.

നിര്‍ണായക വിവരങ്ങള്‍

ഐക്യരാഷ്ട്ര സഭയുടെ മയക്കുമരുന്നും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ നിന്നുള്ള നിര്‍ണായകമായ വിവരങ്ങളും അവതരിപ്പിക്കുന്നുണ്ട്.