വർണ്ണക്കൂടാരം മണക്കാട് സ്കൂളിൽ ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു, ഉൽഘാടനം ചെയ്തു

 
raju

വിദ്യാർത്ഥികൾക്ക് ആകർഷകമായ ക്ലാസ്സ്‌ മുറികൾ കെ എസ് ആർ ടി സി യുടെ പഠന വണ്ടികൾ വഴി ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വർണ്ണ കൂടാരം ഉൽഘാടനം ചെയുകയായിരുന്നു മന്ത്രി.സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്തെ  തിരഞ്ഞെടുത്ത 440 അംഗീകൃത പ്രീ -പ്രൈമറിസ്വൂളുകളിലാണ് ഇത് നടപ്പിലാക്കുന്നത്.10 ലക്ഷം രൂപ വീതം ചെലവഴിച്ച് കുട്ടികൾക്കു വികസന മേഖലകളിൽ ശേഷികൾ വർദ്ധിപ്പിക്കാൻ പര്യാപ്തമായ പ്രവർത്തന ഇടങ്ങൾ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.


സമഗ്ര ശിക്ഷാ കേരളം സ്റ്റാർട്സ് പദ്ധതിയുടെ സംസ്‌ഥാനതല ഉൽഘാടനം  കോലിയകോട് സ്കൂളിൽ ഏപ്രിൽ 3ന് കഴിഞ്ഞു.
തിരുവനന്തപുരത്ത് 52 പ്രീ -പ്രൈമറി സ്കൂളുകളാണ്  തെരഞ്ഞെടുത്തിട്ടുള്ള ത്.ഭാഷയിടം,വരയിടം, ഗണിതയിടം, കൂത്തരങ്ങ്, ആട്ടവും പാട്ടും, E-ഇടം, ശാസ്ത്രയിടം, അഹം കളിയിടം, പുറം കളിയിടം, ഹരിതയിടം. നിർമ്മാണ ഇടം, കരകൗശല ഇടം  എന്നിങ്ങനെ ഇടങ്ങൾ തിരിച്ചിരിക്കുന്നു. കുട്ടികൾ സ്വന്തം അനുഭവങ്ങളിലൂടെ അറിവ് കരസ്ഥമാക്കുന്ന തരത്തിലാണ് മണക്കാട് ഗവ : ടി ടി ഐയിൽ തയാറാക്കിയിട്ടുള്ളത്.


നവീകരിച്ച ഡബിൾ ഡക്കർ ബസ്സുകളുടെയും ലൈബ്രറി, വേദി, ആക്ടിവിറ്റി ഇടങ്ങളുടെയും ഉൽഘാടനം വിദ്യാഭ്യാസ .ഗതാഗത മന്ത്രി അഡ്വ. ആന്റണി രാജു നിർവഹിച്ചു.  പ്രിൻസിപ്പാൾ ഷീബ ഈപ്പൻ,  വാർഡ് കൗൺസിലർ  എസ്‌. വിജയകുമാർ, കരമന ഹരി  (ചെയർമാൻ, എസ് എസ് ജി ),ഡോ . ജയപ്രകാശ് ആർ കെ (ഡയറക്ടർ, എസ് സി ഇ ആർ ടി ), ഡി ഇ ഒ സുരേഷ് ബാബു ആർ എസ്,(പ്രോഗ്രാം ഓഫീസർ) അമുൽ റോയ്,ജവാദ്. എസ്, ആർ ഗോപകുമാർ, റെനി വർഗീസ്, ബിജു എസ് എസ്,കാർത്തിക റാണി (പി ടി എ പ്രസിഡന്റ്) എന്നിവർ പങ്കെടുത്തു