തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം

 
raju

തൊണ്ടി മുതൽ കേസില്‍ ഗതാഗത മന്ത്രി ആന്‍റണി രാജുവിന് ആശ്വാസം. പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ആൻ്റണി രാജുവിൻ്റെ ഹർജിയിൽ  സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. ആറ് ആഴ്ച്ചക്കുള്ളിൽ മറുപടി നൽകണം.

കേസിൽ സുപ്രിം കോടതി തീരുമാനം എടുക്കുന്നത് വരെ പുനരന്വേഷണത്തിനും സ്റ്റേയുണ്ട്.പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്  ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നൽകിയ അപ്പിലിലും നോട്ടീസ് അയക്കും .കോടതി തീരുമാനം എടുക്കുന്നത് വരെ ആൻ്റണി രാജുവിനെതിരെ നടപടി പാടില്ലെന്നും നിര്‍ദേശമുണ്ട്.ആൻ്റണി രാജുവിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത്, അഭിഭാഷകൻ ദീപക് പ്രകാശ് എന്നിവർ ഹാജരായി.അപ്പീൽ സമർപ്പിച്ച എം.ആർ അജയനായി അഭിഭാഷകൻ ഡി.കെ ദേവേഷാണ് ഹാജരായത്