യു വിക്രമൻ അന്തരിച്ചു

 
obit

മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ അന്തരിച്ചു.ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം
പി ആർ എസ് ഹോസ്പിറ്റലിൽ വെളുപ്പിന് അഞ്ചരക്ക് ആയിരുന്നു അന്ത്യം.66 വയസ് ആയിരുന്നു.

വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പ്രവർത്തനം ആരംഭിച്ചു.കേരള ജേർണലിസ്റ്റ് യൂണിയൻ സ്ഥാപക നേതാവും സംസ്ഥാന പ്രസിഡന്റും, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ  മുൻ വൈസ് പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയിരുന്നു.തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹോണററി മെമ്പർ ആണ്.കമ്മ്യൂണിസ്റ്റ്‌ ആചാര്യൻ സഖാവ് സി ഉണ്ണിരാജയുടെയും, മഹിളാ നേതാവ് ആയിരുന്ന സഖാവ് രാധമ്മ തങ്കച്ചിയുടെയും മകൻ.
സഖാവ് സീതാ വിക്രമൻ ആണ് ഭാര്യ. സന്ദീപ് വിക്രമൻ മകൻ. തിരുവനന്തപുരം വലിയവിള മൈത്രി നഗറിൽ ആണ് വസതി.