പുതുപ്പള്ളിയിൽ യു.ഡി.എഫ്. സർവ്വകാലറെക്കോഡ് നേടും: രമേശ് ചെന്നിത്തല

 
ramesh

ഉമ്മൻ ചാണ്ടിയുടെ 53 വർഷക്കാലത്തെ പ്രവർത്തനങ്ങളുടെ , അദ്ദേഹം നൽകിയ സംഭാവനകളുടെ മഹനീയ ചരിത്രമുഹൂർത്തങ്ങൾ ഓർത്തുകൊണ്ട് പുതുപ്പള്ളിയിലെ ജനങ്ങൾ യുഡിഎഫ് സ്ഥാനാർത്ഥിയെ വിജയിപ്പിക്കും.

കോൺഗ്രസിനെയും യു ഡിഫിനെയും സംബന്ധിച്ചിടത്തോളം അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. കഴിഞ്ഞ 53 വർഷക്കാലം ഒരു നിയോജകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയാകുക വഴി അവിടുത്തെ ഓരോ വീടിനോടും ഓരോ വ്യക്തിയോടും അഗാധമായ ബന്ധം സ്ഥാപിച്ച വ്യക്തിയാണ് ശ്രീ ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന്റെ വേർപാടിലുള്ള ദുഃഖം അവരുടെയും ഞങ്ങളുടെയും മനസിൽനിന്നും ഇതുവരെ മാഞ്ഞിട്ടില്ല.

കേരളം ഭരിക്കുന്ന ഇടതുമുന്നണിസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ സർക്കാരിന്റെ ജനവഞ്ചനയ്ക്കെതിരെയുള്ള ജനവിധിയായിരിക്കും പുതുപ്പള്ളിയിൽ ഉണ്ടാകാൻ പോകുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് പ്രഖ്യാപിച്ചുകഴിഞ്ഞാൽ കേരളത്തിലെ ഗവൺമെന്റിനെതിരെയുള്ള ജനങ്ങളുടെ ശക്തമായ പ്രതിഷേധം പുതുപ്പള്ളിയിലുണ്ടാകും എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.