ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എസ്എംസി ഗ്ലോബലും ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു

 
p
ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് ലിമിറ്റഡും ഓണ്‍ലൈന്‍ ട്രേഡിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ പങ്കാളിത്തത്തിലൂടെ സേവിംഗ്‌സ്, ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകള്‍ തുടങ്ങിയ സേവനങ്ങള്‍ വാഗ്ദാനം ചെയ്യും.. ഉജ്ജീവന്‍ എസ്എഫ്ബിയുടെ ഉപഭോക്താക്കള്‍ക്ക് തടസ്സരഹിതവും സൗകര്യപ്രദവുമായ ട്രേഡിങ് ആണ് ഇതുവഴി ലഭ്യമാകുക.

ഇന്ത്യ മുഴുനീളമുള്ള  76 ലക്ഷത്തിലധികം ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കിക്കൊണ്ടിരിക്കുന്ന ഉജ്ജീവന്‍ എസ്എഫ്ബിയുടെ വിപുലമായ ശൃംഖലയുമായി കൈകോര്‍ക്കുന്നതിലൂടെ, എസ്എംസി ഗ്ലോബലിന് ഉപഭോക്താക്കളുടെ ശ്രേണി വിപുലീകരിക്കാനും ഈ പങ്കാളിത്തം ഊര്‍ജ്ജം നല്‍കും. ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകളുടെ സേവനങ്ങള്‍ എസ്എംസി ഗ്ലോബല്‍ കൈകാര്യം ചെയ്യും. ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് എസ്എംസി പൂര്‍ണ്ണവും ഡിസ്‌കൗണ്ട് ബ്രോക്കറേജ് സേവനങ്ങളും വാഗ്ദാനം ചെയ്യും. നിലവിലുള്ള ഉജ്ജീവന്‍ എസ്എഫ്ബി ഉപഭോക്താക്കള്‍ക്ക് ഉജ്ജീവന്‍ എസ്എഫ്ബി മൊബൈല്‍ ബാങ്കിങ് ആപ്പ് വഴി ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കാം.

ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് മൊബൈലിലും ഡെസ്‌ക്ടോപ്പിലും വേഗമേറിയതും സുരക്ഷിതവും തടസ്സരഹിതവുമായ വ്യാപാര, നിക്ഷേപ അനുഭവങ്ങള്‍ പ്രദാനം ചെയ്യുമെന്നതിനാല്‍ എസ്എംസിയുടെ ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കുമായുള്ള പങ്കാളിത്തം അഭിമാനകരമാണ്. ഈ പങ്കാളിത്തം എസ്എംസി ഗ്ലോബലിനെ ഇന്ത്യയിലുടനീളമുള്ള സാന്നിധ്യം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ ശ്രേണി ശക്തിപ്പെടുത്തുന്നതിനും സഹായിക്കുമെന്നും എസ്എംസി ഗ്ലോബല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് ഡയറക്ടറും സിഇഒയുമായ അജയ് ഗാര്‍ഗ് പറഞ്ഞു.