കേന്ദ്ര സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ SAI മെഡിക്കൽ സെന്റർ ഉദ്ഘാടനം ചെയ്തു.
Jul 10, 2025, 21:16 IST

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ റീജിയണൽ സെൻ്റർ ലക്‌ഷ്മി ബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ (LNCPE), കരിയവട്ടം ക്യാമ്പസിലെ പുതിയ മെഡിക്കൽ സെന്റർ കെട്ടിടം, കേന്ദ്ര യുവജനകാര്യവും കായികവുമായ സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
SAI തിരുവനന്തപുരം മേഖലാ കേന്ദ്രത്തിന്റെ തലവനും, LNCPE പ്രിൻസിപ്പളുമായ ഡോ. ജി. കിഷോർ സ്വാഗതം ചെയ്തു. റാണി ലക്ഷ്മിബായിക്ക് പുഷ്പാഞ്ജലി അർപ്പിച്ചതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
SAI കാമ്പസിലെ അസംബ്ലി ഹാളിൽ വച്ച് നടന്ന ഔപചാരിക സമ്മേളനത്തിൽ ഡോ. ജി. കിഷോർ സ്വാഗതപ്രസംഗം നിർവ്വഹിച്ചു. മെഡിക്കൽ സെന്ററിന്റെ നിർമ്മാണ റിപ്പോർട്ട് SAI ഡയറക്ടർ ശ്രീ സി. ധണ്ഡപാണി അവതരിപ്പിച്ചു.
ഉദ്ഘാടന പ്രസംഗത്തിൽ ബഹുമാനപ്പെട്ട മന്ത്രി ഇന്ത്യയിലെ കായികമേഖലയിലെ വികസനത്തിന് അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ചും, താരങ്ങളുടെ ആരോഗ്യപരമായ പിന്തുണയും സർക്കാർ ശക്തമായി മുൻനിർത്തുന്നുവെന്നും മന്ത്രീ പറഞ്ഞു. SAI ഡയറക്ടർ ശ്രീ രവി എൻ. എസ് നന്ദിപ്രസംഗം നടത്തി.
ചടങ്ങിന്റെ പ്രധാന ആകർഷണമായിരുന്നു പ്രമുഖ ഇന്ത്യൻ കായികതാരങ്ങളെയും പരിശീലകരെയും ആദരിച്ചത്:
ശ്രീ എസ്. ഗോപിനാഥ് IPS (റിട്ട.) – മുൻ ഇന്ത്യൻ വോളിബോൾ താരവും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും
ശ്രീ സജി തോമസ് – അർജുന അവാർഡ് ജേതാവും, ആലപ്പുഴ NCOE-യിലെ റോയിങ് പരിശീലകനും
ശ്രീമതി ഓമന കുമാരി – അർജുന അവാർഡ് ജേതാവും മുൻ വോളിബോൾ താരവുമാണ്
SAI NCOE (National Centre of Excellence)-ലെ ഉയർന്ന പ്രകടനം കാഴ്ചവച്ച യുവതാരങ്ങളും പരിശീലകരും ആദരിക്കപ്പെട്ടു:
സുഭ വേങ്കടേശൻ, ജിസ്ന മാത്യു, കുഞ്ഞ രഞ്ജിത – 26-ാമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 4x400 മീറ്റർ റിലേയിൽ സ്വർണം
നിത്യാ ഗന്ധേ, അഭിനയ രാജരാജൻ, സ്നേഹ എസ്.എസ്. – 4x100 മീറ്റർ റിലേയിൽ വെള്ളി
റിൻസ് ജോസഫ്, മനു ടി.എസ്. – പുരുഷൻമാരുടെ 4x400 മീറ്ററിൽ വെള്ളി
നിറൈമതി ജെ. – ഏഷ്യൻ ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കലം
വോളിബോൾ താരങ്ങളും പാരാ-തെക്വണ്ടോയിൽ അന്താരാഷ്ട്ര മല്‍സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ട ലവ് ഗോച്ചറും ചടങ്ങിൽ ആദരിക്കപ്പെട്ടു
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുടെ ഭാഗമായി, SAI LNCPE ക്യാമ്പസിൽ മന്ത്രിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നടീൽ ഉദ്ഘാടനം നടത്തി. LNCPEയുടെ കീഴിലുള്ള എല്ലാ SAI STC കേന്ദ്രങ്ങളിലും 1000 തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു – ഇത് വളർച്ചയുടെ പ്രതീകമായും പ്രകൃതിയോടുള്ള ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തലായും ഉദ്ദേശിച്ചു.
തൈക്ക്വണ്ടോ, കലരിപ്പയറ്റ്, യോഗ, തുടങ്ങിയ വിവിധ കായികവിഭാഗങ്ങളിലെ പ്രത്യക്ഷ പ്രകടനങ്ങൾ അരങ്ങേറി. മൾട്ടിപർപ്പസ് ഹാളിൽ നടന്ന എക്‌സിബിഷൻ വോളിബോൾ മത്സരം പ്രത്യേക ശ്രദ്ധ നേടി.
അവസാന ഘട്ടത്തിൽ SAIയിലെ പരിശീലകരും അധ്യാപകരും സ്പോർട്സ് സയൻസ് വിദഗ്ധരുമായുള്ള ഉയർന്നതല സംവാദം നടന്നു ഇത് പദ്ധതികളുടെ ഭാവി കായിക ദിശകൾക്കുള്ള ആശയവിനിമയത്തിന് വാതായനം തുറന്നു.
സായാഹ്നത്തിൽ മന്ത്രി തിരുവനന്തപുരം ഗോള്ഫ് ക്ലബ്ബ് സന്ദർശിച്ചു .
ഈ സന്ദർശനം ദക്ഷിണേന്ത്യയിലെ കായികതാരങ്ങൾക്ക് വലിയ ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതായിരുന്നു. SAIയുടെ ഇന്ത്യാതലത്തിലുള്ള പ്രതിബദ്ധതയും ലോകോത്തര കായികതാരങ്ങളെ വളർത്താനുള്ള ദൗത്യവുമാണ് ഇതിലൂടെ വീണ്ടും ഉയർത്തി കാണിച്ചത്.