കളമശ്ശേരി സ്‌ഫോടനത്തിന്‍റെ പേരിൽ കേരളത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് മന്ത്രി എം ബി രാജേഷ്‌.

 
MBR

 നിരുത്തരവാദപരമായ പ്രസ്‌താവനയാണ്‌ ബിജെപി നേതാവ്‌ നടത്തിയതെന്നും കേരളത്തോട്‌ മാപ്പ്‌ പറയാൻ തയ്യാറാകണമെന്നും എം ബി രാജേഷ്‌ ഫേസ്ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

“സ്ഫോടനം നടന്ന വാർത്ത പുറത്തുവന്ന്   മിനിറ്റുകൾക്കുള്ളിൽ വിദ്വേഷ പ്രചാരണത്തിന് നേതൃത്വം നൽകിയത് മറ്റാരുമല്ല, കർണാടകത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിയാണ് (ദൗർഭാഗ്യവശാൽ അദ്ദേഹം ഒരു മലയാളിയാണ്). കേന്ദ്ര ഏജൻസികളടക്കമുള്ള  അന്വേഷണ ഏജൻസികളുടെ ആദ്യ പ്രതികരണത്തിന് പോലും കാത്തുനിൽക്കാതെയാണ് കേരളത്തിനെതിരെ വലിയ ഉത്സാഹത്തോടെ അദ്ദേഹം  പ്രചാരണം നടത്തിയത്. സംസ്ഥാന ബിജെപി അധ്യക്ഷനും അവരുടെ സൈബർ സൈന്യവും കേന്ദ്ര മന്ത്രിയെ പിന്തുടർന്ന് വിദ്വേഷ പ്രചാരണം ഏറ്റെടുത്തു’ – മന്ത്രി പറഞ്ഞു.