ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അശാസ്ത്രീയതകൾ പരിഹരിക്കണം; വി ഡി സതീശൻ

 
v d

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിലെ അശാസ്ത്രീയതയും അവ്യക്തതയും പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞു. നിലവിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന മെഡിക്കൽ ടെക്നീഷ്യൻമാരേയും സ്ഥാപനങ്ങളെയും ബാധിക്കാതെയായിരിക്കണം നിയമം നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരള പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റിയുടെ കീഴിൽ മെഡിക്കൽ ടെക്നീഷ്യൻമാരും ലാബ് ഉടമകളും സെക്രട്ടറിയേറ്റ് പടിക്കൽ സംഘടിപ്പിച്ച രാപകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

vd


കേരള പാരാമെഡിക്കൽ കോർഡിനേഷൻ കൺവീനർ ശരീഫ് പാലോളി അധ്യക്ഷത വഹിച്ചു.പി ഉബൈദുല്ല എം എൽ എ, പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, ഡോ കെ ടി ജലീൽ എം എൽ എ, കാനത്തിൽ ജമീല എം എൽ എ, എൻ എ നെല്ലിക്കുന്ന് എം എൽ എ, എ കെ എം അഷ്‌റഫ്‌ എം എൽ എ, പാരാമെഡിക്കൽ കോർഡിനേഷൻ കമ്മറ്റി ഭാരവാഹികളായ എസ് വിജയൻപിള്ള, കെ ബാബു, അബ്ദുൽ അസീസ് അരീക്കര, പി കെ രജീഷ്കുമാർ, സലീം മുക്കാട്ടിൽ, ബി ജെ പി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ്, വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പാപച്ചൻ, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി വിജയൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ വി ടി രമ തുടങ്ങി പ്രമുഖർ സംസാരിച്ചു. രാപകൽ സമരം ഇന്ന് സമാപിക്കും.