ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തറപറ്റിക്കാമെന്നത് വെറും വ്യാമോഹം: രമേശ് ചെന്നിത്തല
നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പിനിടിയില്‍ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തറപറ്റിക്കമെന്ന ബി.ജെ.പി സര്‍ക്കാരിന്റെ വ്യാമോഹം നടക്കാന്‍ പോകുന്നില്ലെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 1823 കോടി രൂപ ഉടന്‍ അടയ്ക്കണമെന്ന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കുകയും ചെയ്തതു വഴി കോണ്‍ഗ്രസിനെ ശ്വാസം മുട്ടിക്കാമെന്നാണ് ബി.ജി.പി സര്‍ക്കാര്‍ കരുതുന്നത്. പരാജയ ഭീതി കാരണമാണ് ബി.ജെ.പി ഇതൊക്കെ ചെയ്യുന്നത്. എന്നാല്‍ ഇന്ത്യന്‍ ജനത ഇതൊന്നും അംഗീകരിക്കുകയില്ല. ഇതിലും വലിയ പ്രതിസന്ധി തരണം ചെയ്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് നരേന്ദ്ര മോദി ഓര്‍ക്കുന്നത് നന്നായിരിക്കും. ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചാല്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യും. അധികാരം നിലനിര്‍ത്താന്‍ എന്തൊക്കെ കുറുക്കു വഴികള്‍ നോക്കിയാലും ഇന്ത്യയിലെ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെ തൂത്തെറിയുക തന്നെ ചെയ്യുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.