വി സിന്ധു മോൾക്ക് നേഴ്സസ് അവാർഡ്

 
pix

 സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ച നേഴ്സുമാർക്കുള്ള സംസ്ഥാനതല അവാർഡ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്സിംഗ് വിഭാഗത്തിൽ  തിരുവനന്തപുരം മെഡിക്കൽ കോളേജ് സീനിയർ നേഴ്സിങ് ഓഫീസ്  വി സിന്ധു മോൾക്ക് ലഭിച്ചു. സംസ്ഥാനത്തെ മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡാണ് സിന്ധു മോൾക്ക് ലഭിച്ചത്. ആതുര ശുശ്രൂഷാ രംഗത്ത്  സേവന  പരിചയവുമായി  20 വർഷമായി സിന്ധു ഈ രംഗത്തുണ്ട്. 2003 ഒക്ടോബർ 24 ന് ജനറൽ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സായി ജോലിയിൽ പ്രവേശിച്ച സിന്ധുമോൾ ഡിസംബർ 15 മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുകയായിരുന്നു.

നിലവിൽ ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ വിഭാഗത്തിലാണ് പ്രവർത്തിക്കുന്നത്. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സെലക്ഷൻ കമ്മിറ്റി സ്ഥാപനത്തിൽ നൽകിയിരുന്ന മാർക്കുകൾ വിലയിരുത്തി സംസ്ഥാനതല മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് നഴ്സസ് അവാർഡിനായി തെരഞ്ഞെടുത്തത് സംസ്ഥാനതല നഴ്സസ് ദിനാഘോഷങ്ങളുടെ ഭാഗമായി മന്ത്രി വീണാ ജോർജ് അവാർഡുകൾ വിതരണം ചെയ്യും.
ആർ ഭുവനേന്ദ്രൻ നായരുടെയും ഡി വിജയമ്മയുടെയും മകളായ സിന്ധു മോൾ പൗഡിക്കോണം പുതു കുന്ന് തിരുവാതിരയിലാണ് താമസം. മണക്കാട് ഓക്സ്ഫോർഡ് സ്കൂളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എം ബിജുവിന്റെ ഭാര്യയാണ്. മക്കൾ: ബി എസ് അനന്യ, ബി എസ് അനീന 
ചിത്രം: സംസ്ഥാന തല നേഴ്സസ് അവാർഡ് നേടിയ വി സിന്ധു മോൾ