വഞ്ചി പുവർ ഫണ്ട്‌ അമ്മവീട്ടിലേയ്ക്ക് ആംബുലൻസ് സംഭാവന ചെയ്തു.

 
poo
വഞ്ചി പൂവർ ഫണ്ടിലേക്ക് കരുർ വൈശ്യ ബാങ്ക് csr ഫണ്ടിൽ നിന്നും ഒരു ആംബുലൻസ് സംഭാവന ചെയ്തതു.കരൂർ വൈശ്യ ബാങ്ക് ഡിവിഷനൽ മാനേജർ ശ്രീ ബിജുക്കുമാറിൽ നിന്നും ഫണ്ട്‌ വൈസ് പ്രസിഡന്റ്‌ ശ്രീ. വെങ്കിട്ടരാമൻ ശർമ താക്കോൽ ഏറ്റുവാങ്ങി. വഞ്ചി പുവർ ഫണ്ട്‌ കഴിഞ്ഞ 84 വർഷമായി സുധീർഘമായ സേവനം നടത്തി വരുന്ന വഞ്ചി പുവർ ഫണ്ട്‌, 7 വർഷമായി അശരണരായ അമ്മമാരെ താമസിപ്പിച്ചു വരുന്നു.   വിവിധ സ്‌കൂളിലേയ്ക്ക് ഭക്ഷണ വിതരണവും, അർഹരായ രോഗികൾക്ക് ചികിത്സാ സഹായം തുടങ്ങിയ പ്രവർത്തനങ്ങളിൽ ഫണ്ട്‌ വ്യാപ്രിതരാണ്.  ട്രഷറർ ശ്രീ. എം ജയകുമാർ, വൈസ് പ്രസിഡന്റ്‌ രാധാകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി. ശ്രീ. ജയചന്ദ്രൻ, മാനേജർ ശ്രീമതി. രതിക രമേശ്‌, മറ്റു ഭാരവാഹികളായ ശ്രീ. മനു, ശ്രീ. സുരേന്ദ്രൻ, ശ്രീമതി. ബീന, ശ്രീ. നന്ദകുമാർ,  ബാങ്ക് മാനേജർ ശ്രീ. ഷിബി, ശ്രീ. S. ഗോപിനാഥ് (IPS), എന്നിവർക്കൊപ്പം ഫണ്ട്‌ ജീവനക്കാരും, ബാങ്ക് ജീവനക്കാരും സന്നിഹിതരായിരുന്നു.