പ്രശസ്ത നടി ആർ സുബലക്ഷ്മി അന്തരിച്ചു

 
p
പ്രശസ്ത നടി ആർ സുബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. മുത്തശ്ശി വേഷങ്ങളിലൂടെ നിരവധി സിനിമകളിൽ ശ്രദ്ധേയയായി. കർണാടക സംഗീതജ്ഞയും നർത്തകിയുമാണ്. നന്ദനം,രാപ്പകൽ, കല്യാണരാമൻ തുടങ്ങിയ നിരവധി സിനിമകളിൽ വേഷമിട്ടു. നിരവധി ഹിറ്റ് പരസ്യങ്ങളിലും അഭിനയിച്ചു. സിനിമാതാരവും നർത്തകിയുമായ താര കല്യാൺ മകളാണ്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രിയോടെയായിരുന്നു അന്ത്യം.