മുതിർന്ന മാധ്യമപ്രവർത്തകനും ഇടതുസഹയാത്രികനുമായ ഭാസുരേന്ദ്ര ബാബു അന്തരിച്ചു

 
OB
മുതിർന്ന മാധ്യമപ്രവർത്തകനും ഇടതുസഹയാത്രികനുമായ ഭാസുരേന്ദ്ര ബാബു (76) അന്തരിച്ചു. വ്യാഴം വൈകിട്ട്‌ 4.10ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ക്കാരം വെള്ളി ഉച്ചക്ക്‌ശേഷം.
ആലപ്പുഴ തോണ്ടൻ കുളങ്ങര സ്വദേശിയായ ഭാസുരേന്ദ്രബാബു 1967 മുതൽ തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാണ്‌. കോവിഡിന് ശേഷം വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ 
തിരുമല പാങ്ങോട് ടികെആർഎ 106  ശ്രീലകം വീട്ടിൽ വിശ്രമ ജീവിതം നയിക്കവേയാണ് അന്ത്യം.