വിവാദ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല.

 
lens

[11:15, 5/4/2023] Jeevan Abhijith Reporter: വിവാദ എ ഐ ക്യാമറകൾ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ ഉടൻ പിഴയീടാക്കില്ല. കെൽട്രോണും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള ധാരണാ പത്രം വൈകും. അന്വേഷണങ്ങൾക്ക് ശേഷം ധാരണ പത്രം മതിയെന്നാണ് നിലവിലെ തീരുമാനം. വിവാദ വിഷയത്തിൽ സർക്കാർ അന്തിമ തീരുമാനമെടുത്ത ശേഷമാകും ഇരുകൂട്ടരും തമ്മിൽ ധാരണാ പത്രം ഒപ്പിടുക. ആദ്യം ബോധവത്ക്കരണം പിന്നീട് മെയ് 20 മുതൽ പിഴയീടാക്കാമെന്നായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്. നിലവിൽ ധാരണാ പത്രത്തിൽ ഒപ്പിടില്ലെന്ന് ഉറപ്പായതോടെ പിഴയീടാക്കുന്നതും വൈകുമെന്നാണ് സൂചന.


[11:16, 5/4/2023] Jeevan Abhijith Reporter: കൊല്ലം അഞ്ചലിൽ പൊലീസ് ജീപ്പ് മറിഞ്ഞ് മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഏരൂർ പൊലീസിന്റെ ജീപ്പാണ് അപകടത്തിൽപെട്ടത്. രാവിലെ ഏഴ് മണിക്കായിരുന്നു അപകടം. പരിക്കേറ്റ എസ്ഐ വേണു, എഎസ്ഐ ശ്രീകുമാർ, സിപിഒ ആരുൺ എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരം അല്ലെന്ന് പൊലീസ് അറിയിച്ചു.