വൈലോപ്പിള്ളി ശ്രീധരമേനോന്‍ സംഘര്‍ഷാത്മകതയുടെ സര്‍ഗഭൂമിക

 
poster

മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ സംഘര്‍ഷാത്മകതയുടെ സര്‍ഗഭൂമികയാണെന്ന് കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ. സാബു കോട്ടയ്ക്കല്‍. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധോദ്ദേശ്യ സാംസ്‌കാരിക സമുച്ചയമായ വൈലോപ്പിള്ളി സംസ്‌കൃതി ഭവനും പുരോഗമന കലാ സാഹിത്യ സംഘം തിരുവനന്തപുരവും സംയുക്തമായി  മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ 113-ാം ജന്മദിനം ഓര്‍മ്മക്കൊയ്ത്ത്  പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു.  ചടങ്ങില്‍ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി മനേക്ഷ് പി.എസ്. സ്വാഗതം ആശംസിച്ചു.  പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് കെ.ജി.സൂരജ്, ജില്ലാ സെക്രട്ടറി എസ് രാഹുല്‍  പുരോഗമന കലാ സാഹിത്യ സംഘം സംഘകവിത കണ്‍വീനര്‍ എസ്. എന്‍ സന്ധ്യ എന്നിവര്‍ പങ്കെടുത്തു. പുരോഗമന കലാസാഹിത്യ സംഘം സംഘകവിതയുടെ നേതൃത്വത്തില്‍  ലക്ഷ്മി വി.എസ്, ജിന്റോ ദാസ്, സാഥന ആര്‍, അഭിജിത് പ്രദീപ്, സാമജ കൃഷ്ണ, ദിവ്യലക്ഷ്മി എന്നിവര്‍ വൈലോപ്പിള്ളി കവിതകളുടെ കാവ്യാര്‍ച്ചന നടത്തി.  

ചടങ്ങില്‍  വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മേയ് 4 ന് സംഘടിപ്പിച്ച സ്‌പോട്ട് ഫോട്ടോഗ്രഫി മത്സരത്തില്‍  ഒന്നാം സ്ഥാനം നേടിയ ബ്ലസ്സി ജെ രാജനും  രണ്ടാം സ്ഥാനം നേടിയ അനാമിക ജി.എസ്സും മൂന്നാം സ്ഥാനം നേടിയ കൃഷ്ണ  പ്രമോദിനും മെമന്റോയും സര്‍ട്ടിഫിക്കേറ്റും വിതരണം ചെയ്തു.

തുടര്‍ന്ന് വൈലോപ്പിള്ളി കവിതകളുടെ ദൃശ്യാവിഷ്‌ക്കാരം  വെഞ്ഞാറമൂട് രംഗപ്രഭാത് കുട്ടികളുടെ നാടകവേദി അവതരിപ്പിച്ചത് ഏറെ ശ്രദ്ധനേടി.