സ്ത്രീകൾക്ക് തുല്യ നീതിയും സുരക്ഷിതത്വവും ഉറപ്പാക്കും: ശശി തരൂർ

 
sasi

സ്ത്രീകൾക്ക് തുല്യനീതിയും സുരക്ഷയും ഉറപ്പ് വരുത്താൻ ഇന്ത്യാ സഖ്യം പ്രതിജ്ഞാബദ്ധമാണെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം ഡോ.ശശി തരൂർ പറഞ്ഞു. കോൺഗ്രസ്സ് പ്രകടന പത്രികയിൽ  വനിതകൾക്ക് നൽകിയ വാഗ്ദാനങ്ങൾ സംബന്ധിച്ച്  പ്രൊഫഷണൽ കോൺഗ്രസ്സ്  നടത്തിയ വനിതാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 ലോക്സഭയിലെയും, നിയമസഭകളിലെയും വനിതാ പ്രാതിനിധ്യം  ഇപ്പോൾ വെറും 14 ശതമാനം മാത്രമാണ്. പ്രാതിനിധ്യം ഉയർത്തുവാൻ ഭരണഘടന ഭേദഗതി പാസാക്കിയപ്പോൾ  ഇത് നടപ്പിലാക്കുന്നത് 2029 ന് ശേഷമെന്നാണ് മോഡി സർക്കാർ  വ്യവസ്ഥ ചെയ്തത്. ഇത് രാജ്യത്തെ ഭൂരിപക്ഷം വരുന്ന വനിതകളെ വഞ്ചിക്കുന്നതാണ്. ഇന്ത്യാ സഖ്യം അധികാരത്തിലേറിയ യാൽ 2025 ലേ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത് നടപ്പിലാക്കും.  മാത്രമല്ല, സർക്കർ  നിയമനങ്ങളിൽ  50 ശതമാനം ജോലി സംവരണം വനിതകൾക്ക് ഉറപ്പ് വരുത്തുമെന്നും തരൂർ പറഞ്ഞു.

കഴക്കൂട്ടം - കാരോട് ബൈ പാസ് നിർമാണം യാഥാർഥ്യമായത് എം. പി എന്ന നിലയിൽ ഏറ്റവും ചാരിതാർത്ഥ്യം നൽകുന്നതായി തരൂർ പറഞ്ഞു.ഇതിനായുള്ള എന്റെ ശ്രമങ്ങൾ യാഥാർഥ്യമാക്കിയത് മുൻ യു. ഡി എഫ്, യൂ. പി ഐ സർക്കാറുകളായിരുന്നു.      

        വിഴിഞ്ഞം തുറമുഖ പദ്ധതി, സ്പേസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്, എയ്സർ, സി ബി എസ് ഇ,സി.പി.ഡബ്ലു ഉൾപ്പെടെയുള്ള കേന്ദ്ര സ്ഥാപനങ്ങളുടെ മേഖല ഓഫീസുകൾ  തിരുവനന്തപുരത്ത് കൊണ്ടുവരാൻ സാധിച്ചു. 
ഒപ്പം രാജ്യത്തിൻ്റെ ബഹുസ്വരതയുടെയും,
 മത സൗഹാർദത്തിൻ്റെയും  കേരളത്തിൻ്റെ ശബ്ദമാക്കി കേരളത്തെ രാജ്യത്തിനു മുന്നിൽ അവതരിപ്പിക്കാനും   ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
     വനിതാ സംഗമം കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ജാൻസി ജയിംസ് ഉദ്ഘാടനം ചെയ്തു.മറിയാമ്മ ഉമ്മൻ,, ബെറ്റിമോൾ മാത്യ, ഡോ. വിജയലക്ഷ്മി, ഡോ. മറിയാ ഉമ്മൻ ,അഡ്വ. പി.എസ് ശ്രീ കുമാർ,നാദിറാ സുരേഷ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.