വന്യജീവി വാരാഘോഷം 2023 വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല മല്‍സരങ്ങള്‍ ഒക്ടോബര്‍ രണ്ടിനും മൂന്നിനും

വനം-വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2023 വര്‍ഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുളള ജില്ലാതല മല്‍സരങ്ങള്‍ ഒക്‌ടോബര്‍ രണ്ട്, മൂന്ന് (02.10.2023, 03.10.2023) തീയതികളില്‍ വനം വകുപ്പിന്റെ രാജീവ് ഗാന്ധി നഗര്‍ (തിരുവനന്തപുരം പി.റ്റി.പി) സോഷ്യല്‍ ഫോറസ്ട്രി കോപ്ലക്‌സിലെ ജില്ലാ വന വിജ്ഞാനവ്യാപന കേന്ദ്രത്തില്‍ വച്ച് നടത്തും.
ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതിയേയും, വന്യജീവികളേയും അടിസ്ഥാനമാക്കി പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം. സര്‍ക്കാര്‍ അംഗീകൃത ഹൈസ്‌ക്കൂള്‍/ഹയര്‍സെക്കന്ററിസ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), പ്രസംഗം,(മലയാളം) പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍ പെയിന്റിംഗ് എന്നീ ഇനങ്ങളിലും ജില്ലാതല മല്‍സരങ്ങളും സംഘടിപ്പിക്കും.
സര്‍ക്കാര്‍ അംഗീകൃതസ്ഥാപനത്തില്‍ നിന്നുള്ള മല്‍സരാര്‍ത്ഥികളെ മാത്രമേ മല്‍സരത്തില്‍ പങ്കെടുപ്പിക്കുകയുള്ളൂ. അംഗീകൃത അണ്‍എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂളുകള്‍ / കോളേജുകള്‍, പ്രൊഫഷണല്‍ കേളേജുകള്‍/ പോളിടെക്‌നിക്കുകള്‍ തുടങ്ങിയവയ്ക്കും പങ്കെടുക്കാം.
ഓരോ കാറ്റഗറിയിലും (എല്‍.പി, യു.പി, എച്ച്.എസ്സ്, ഹയര്‍സെക്കന്ററി & കോളേജ്) ഒരോ ഇനത്തിലും ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് പരമാവധി രണ്ട് വിദ്യാര്‍ത്ഥികളെ മാത്രമേ പങ്കെടിപ്പിക്കുകയുളളൂ.
ക്വിസ് പ്രോഗ്രാമിന് ഒരു സ്ഥാപനത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളടങ്ങിയ ടീമിനോ, ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമായോ പങ്കെടുക്കാം. പൊതുജനങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ പോസ്റ്റര്‍ ഡിസൈനിംഗ് മല്‍സരവും സംഘടിപ്പിക്കുന്നുണ്ട്.
മല്‍സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്‌കൂള്‍/ കോളേജ് തലവന്‍മാരില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം 02.10.2023, 03.10.2023 തീയതികളില്‍ മല്‍സരങ്ങള്‍ തുടങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് കൗണ്ടറില്‍ രജിസ്റ്റര്‍ ചെയ്യണം. നല്‍കുന്ന സമയക്രമം അനുസരിച്ച് സോഷ്യല്‍ ഫോറസ്ട്രി കോംപ്ലക്‌സിലെ ജില്ലാ വന വിജ്ഞാനവ്യാപന കേന്ദ്രത്തില്‍ എത്തിച്ചേരണം.
ഒന്നും, രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കും. ജില്ലാതല മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവരെ സംസ്ഥാനതല മല്‍സരങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കും. കൂടുതല്‍ വിവരങ്ങള്‍ സാമൂഹ്യവനവല്‍ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭ്യമാണ്. വിവരങ്ങള്‍ക്ക് (ഓഫീസ് സമയത്ത്)ഫോണ്‍: 04712360462, മൊബൈല്‍: 9447979135 എന്നീ നമ്പരുകളില്‍ വിളിക്കാം.