വനിതകൾ സംരംഭകരാകണം : കെ.കെ.ശൈലജ
അനന്തപുരിയിൽ നവീന വസ്ത്രസങ്കല്പങ്ങൾക്ക് നിറം പകർന്ന സറീന ബുട്ടീക്ക് 35 വർഷം പിന്നിടുന്നു. ജനറൽ ആശുപത്രി ജംഗ്ഷനിലുള്ള സറീനയിൽ വിപുലമായ വാർഷികാഘോഷം നടന്നു.
'1988ൽ സറീന തുടങ്ങിയത് വസ്ത്രങ്ങളോടുള്ള താല്പര്യം കൊണ്ടാണ്. എന്നാൽ ഇത്രയും വിജയം കൈവരിക്കുമെന്ന് കരുതിയില്ല...' സറീന പിന്നിലെ ശക്തി ഷീല ജെയിംസ് പറഞ്ഞു. ജനങ്ങളുടെ പിന്തുണയാണ് ഉയർച്ചയുടെ കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
സ്ഥിരം ഉപഭോക്താക്കളായ ആനി ജേക്കബ്, പ്രഭാ ജോൺ, വാസന്തി ദാമോദരൻ നായർ, ഉഷ രാജഗോപാൽ, ജയ ചന്ദ്രഹാസൻ, മേരി മാമൻ, ലേഖ.കെ.നായർ, ആനി ഗീവർഗീസ്, ജയകുമാരി , ആനി ജോസഫ് സ്റ്റീഫൻ, അനു, ആശാ ബേബി ജോൺ, ഉഷ ബാലകൃഷ്ണൻ, പ്രിയ രാജഗോപാൽ, പദ്മകുമാരി, ശങ്കരി, മാലിനി ഹേമചന്ദ്രൻ, സരസ്വതി നായർ, കസ്തൂരി വിജയൻ, ഫാത്തിമ, ഗിരിജ സേതുനാഥൻ, എലിസബത്ത്, കുഞ്ഞുമോൾ, ഉഷ തുടങ്ങിയവരെയും ആർട്ടിസ്റ്റ് ബി.ഡി.ദത്തനെയും ഭാര്യ വസന്ത ദത്തനെയും ചടങ്ങിൽ ആദരിച്ചു.
വനിതകൾ സംരംഭകരാകുന്നതിൽ സന്തോഷമുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ മുൻ മന്ത്രി കെ.കെ.ശൈലജ ടീച്ചർഎം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസം നേടിയാൽ മാത്രം പോര. സാമ്പത്തിക ഭദ്രത ഉള്ളവരാണെങ്കിലും സ്വന്തമായി അദ്ധ്വാനിക്കാൻ തയാറാകണമെന്നും അവർ കൂട്ടിച്ചേർത്തു.
സറീനയുടെ സ്ഥിരം ഉപഭോക്താക്കൾക്ക് 2025 വരെ നടത്തുന്ന ഓരോ പർച്ചേസിലും 10 ശതമാനം വിലക്കിഴിവ് ലഭിക്കുന്ന പ്രിവിലേജ് കാർഡിന്റെ ലോഞ്ചും കെ.കെ.ശൈലജ നിർവഹിച്ചു. കേക്ക് മുറിക്കുന്ന ചടങ്ങും ഉണ്ടായിരുന്നു. ഷീല ജെയിംസിന്റെ മകളും മന്ത്ര എന്ന ബ്രാൻഡിന്റെ ഉടമയുമായ ശാലിനി ജെയിംസും ചടങ്ങിൽ പങ്കെടുത്തു.