ഭാരതത്തിന്‍റെ ആധ്യാത്മിക പാരമ്പര്യത്തില്‍ സ്ത്രീകള്‍ക്ക് എക്കാലവും മുഖ്യസ്ഥാനം: വി.മുരളീധരൻ

 
murali

സ്ത്രീകളുടെ ആത്മീയ ഉന്നമനത്തിലൂടെ മാത്രമേ ലോകത്ത് ശരിയായ ആത്മീയ നവോത്ഥാനം സാധ്യമാകൂ എന്ന് വിശ്വസിച്ച വ്യക്തിത്വമായിരുന്നു ശ്രീ.കരുണാകര ഗുരുദേവനെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.
ഹിന്ദുമതം സ്ത്രീയുടെയും പുരുഷന്‍റെയും ശക്തിയെ ഒരുപോലെ ആരാധിക്കുന്നു. അര്‍ധനാരീശ്വരന്‍ പോലൊരു ഈശ്വരസങ്കല്‍പ്പം ലോകത്ത് ഒരു മതത്തിനും ഉണ്ടാവില്ലെന്നും വി. മുരളീധരൻ പറഞ്ഞു. ശാന്തിഗിരി ആശ്രമത്തിൽ നടന്ന സന്ന്യാസി ദീക്ഷ വാർഷികത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകര ഗുരുദേവനാവട്ടെ, ശ്രീനാരായണ ഗുരുദേവനാകട്ടെ നമ്മുടെ ഋഷിവര്യന്‍മാര്‍ പകര്‍ന്നു നല്‍കിയ വെളിച്ചമാണ് നമ്മുടെ കരുത്ത്. പ്രകൃതിയെ, നദിയെ,  ജന്മദേശത്തെ എല്ലാം നാം സ്ത്രീ സങ്കല്‍പ്പത്തികൽ കാണുന്നവരാണ് ഇവിടെയുള്ളവർ. സനാതനപാരമ്പര്യത്തില്‍ വൈദിക കര്‍മങ്ങള്‍ അനുഷ്ഠിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്ന് കാണാമെന്നും വി. മുരളീധരൻ പറഞ്ഞു. വിവിധ തുറകളില്‍ നിന്നുള്ള സ്ത്രീകള്‍ സന്യാസദീക്ഷ സ്വീകരിക്കുന്നതിലൂടെ മഹത്തായ ഒരു സന്ദേശം കൂടിയാണ് നൽകുന്നതെന്നും  കേന്ദ്രമന്ത്രി പറഞ്ഞു.