വനിതാ കമ്മിഷന്‍ അദാലത്ത്: എട്ട് കേസുകള്‍ തീര്‍പ്പാക്കി

 
women
വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ നടത്തിയ പാലക്കാട് ജില്ലാതല അദാലത്തില്‍ എട്ട് കേസുകള്‍ തീര്‍പ്പാക്കി. വസ്തു തര്‍ക്കങ്ങള്‍, അധ്യാപകരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുക തുടങ്ങിയ പരാതികളാണ് പരിഗണനയ്ക്ക് എത്തിയത്. ഒരു കേസ് കൗണ്‍സിലിങ്ങിന് അയച്ചു. രണ്ടെണ്ണത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 30 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കും. ആകെ 41 കേസുകളാണ് പരിഗണനയ്ക്കു വന്നത്. 
    പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന അദാലത്തില്‍  അഭിഭാഷകരായ സി. ഷീബ, സി. രമികാ, കൗണ്‍സിലര്‍മാരായ ജിജിഷാ ബാബു, സ്റ്റെഫി എബ്രഹാം, എസ്.സി.പി.ഒ കെ. ശാരദ, കമ്മിഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, ശ്രീഹരി എന്നിവര്‍ പങ്കെടുത്തു.