ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങൾക്ക് തുടക്കമായി
May 20, 2023, 16:38 IST

ലോക പരിസ്ഥിതിദിന (MERI LIFE - Lifestyle for environment) പ്രവർത്തനങ്ങളുടെ ഭാഗമായി 2(K) Bn NCC യുടെ നേതൃത്വത്തിൽ പട്ടം സെൻ്റ് മേരീസ് സ്കൂളിലെ NCC കേഡറ്റുകൾ സ്കൂൾ പരിസരം മുതൽ ഉള്ളൂർ വരെ ബോധവൽക്കരണ റാലി നടത്തി. റാലിക്ക് മുന്നോടിയായി എല്ലാ കേഡറ്റുകളും പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പ്രതിജ്ഞയെടുത്തു. ബോധവൽക്കരണ റാലി പ്രിൻസിപ്പൽ റവ. ബാബു ടി ഫ്ലാഗ് ഓഫ് ചെയ്തു. 51 കേഡറ്റുകളും അസോസിയേറ്റ് എൻ.സി.സി ഓഫീസർ അജിത് എൽ എയും പരിപാടിയിൽ പങ്കെടുത്തു.
ലോക പരിസ്ഥിതി ദിന പ്രവർത്തനങ്ങളുടെ ഭാഗമായി 2(K) Bn NCC യുടെ കീഴിൽ ചാക്ക Govt ITI യിലെ NCC കേഡറ്റുകൾ വൃക്ഷത്തൈകൾ നട്ടു. കേഡറ്റുകൾ 41 വൃക്ഷത്തൈകൾ നടുകയും, വൃക്ഷങ്ങൾ സംരക്ഷിക്കുമെന്നും എല്ലാ വിധത്തിലുള്ള മലിനീകരണം കുറയ്ക്കുമെന്നും പ്രതിജ്ഞയെടുത്തു. അസോസിയേറ്റ് എൻ.സി.സി ഓഫീസർ രാജേഷ് പികെ യോടൊപ്പം 40 കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു.