ബഷീറിന്റെ നീലവെളിച്ചം കേരളീയത്തിലുമുണ്ട്

മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മിച്ച് കേരളീയം
 
നീലവെളിച്ചം

മലയാളികളുടെ പ്രിയ എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിനെ ഓര്‍മിപ്പിച്ച് കേരളീയം സെല്‍ഫി പോയിന്റ്. നിശാഗന്ധി ഓഡിറ്റോറിയത്തിനു സമീപമുള്ള വലിയ ആല്‍മര ചുവട്ടിലാണ് ബഷീറിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ സെല്‍ഫി പോയിന്റ് ഒരുക്കിയിരിക്കുന്നത്.

ബഷീറിന്റെ ചാരു കസേരയും പേനയും കണ്ണടയും പുസ്തകങ്ങളും ഇവിടെ ഒരുക്കി വച്ചിട്ടുണ്ട്. കൂടാതെ, ആല്‍മരത്തിന്റെ ചില്ലകളില്‍ ബഷീര്‍ കൃതികളുടെ പുറം ചട്ടയും തൂക്കിയിട്ടിട്ടുണ്ട്. രാത്രിയുടെ പശ്ചാത്തലത്തില്‍ നീലവെളിച്ചം കൂടി നല്‍കിയതോടെ സെല്‍ഫി പോയിന്റ്റുകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഇടമായി ഇവിടം മാറി. നിരവധി പേരാണ് സെല്‍ഫി എടുക്കാനായി ഇവിടേക്ക് എത്തുന്നത്.