മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ യുവതലമുറ പ്രതിജ്ഞാബദ്ധം: കൃഷ്ണ അല്ലവരു

 
pix

 മതേതര മൂല്യങ്ങൾ കാത്തുസൂക്ഷിക്കാൻ യുവതലമുറ പ്രതിജ്ഞാബദ്ധമെന്ന് എ.ഐ.സി.സി സെക്രട്ടറി കൃഷ്ണ അല്ലവരു. ജവഹർ ബാൽ മഞ്ച് കിളിക്കൂട്ടം സംസ്ഥാന സർഗാത്മക സഹവാസ ക്യാമ്പ് നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർണാടക തിരഞ്ഞെടുപ്പ് ഫലം നമ്മെ പഠിപ്പിക്കുന്നത് വർഗീയതയും ജനാധിപത്യ ധ്വംസനവും അധികനാൾ നിലനിർത്താൻ ആവില്ല എന്നാണ്. പുതുതലമുറയെ ഭരണഘടന മൂല്യങ്ങൾ ബോധ്യപ്പെടുത്താനും വർഗീയ രഹിത ജനാധിപത്യ രാജ്യം കെട്ടിപ്പടുക്കാൻ ജവഹർ ബാൽ മഞ്ചിന് ഏറെ പ്രവർത്തിക്കാനുണ്ട്.  

രാജ്യത്തെ എല്ലാ മേഖലയിലയിലെയും വിദ്യാർത്ഥികളുടെ മനസ്സിൽ ജവഹർ ബാൽ മഞ്ചിന്റെ പ്രവർത്തനങ്ങൾ ഇടം നേടുന്നുണ്ടെന്നും നവഭാരത സൃഷ്ടിക്കായി ബാല മഞ്ചിന്റെ പ്രവർത്തനങ്ങൾക്ക് കഴിയട്ടെയെന്നുംകൃഷ്ണ അല്ലവരു അഭിപ്രായപ്പെട്ടു. ക്യാമ്പിന് സംസ്ഥാന ചീഫ് കോഡിനേറ്റർ ആനന്ദ് കണ്ണശ്ശ അധ്യക്ഷത വഹിച്ചു, കെപിസിസി വർക്കിംഗ് പ്രസിഡണ്ട് സുരേഷ് എം.പി മുഖ്യ അതിഥിയായി. ജവഹർ ബാൽമഞ്ച് ദേശീയ ചെയർമാൻ ഡോ.ജി വി ഹരി മുഖ്യപ്രഭാഷണം നടത്തി.  കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, മുൻ മന്ത്രി വി.എസ് ശിവകുമാർ, ദേശീയ സംസ്ഥാന കോഡിനേറ്റർമാരും പങ്കെടുത്തു