പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ഡിജിപി ഓഫീസിലേക്ക് വാഴയുമായി മാര്‍ച്ച് നടത്തി

 
congress

നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ക്ക് തല്ലാന്‍ എറിഞ്ഞ് കൊടുക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ അക്രമം അഴിച്ച് വിടുമ്പോള്‍  പൊലീസ് നോക്കുക്കുത്തിയായി നില്‍ക്കുന്നതില്‍ പ്രതിഷേധിച്ച്,  വാഴയുമായിട്ടാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. വെള്ളയമ്പലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് ഡിജിപി ഓഫീസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളി കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ വാഴ സ്ഥാപിച്ചു.പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും  ചെയ്തു.മുഖ്യമന്ത്രിക്ക് കുറ്റവാളികളുടെ മനോനിലയാണ്. പിണറായി വിജയനിലെ മനോരോഗിയെ പ്രീതിപ്പെടുത്തുക എന്നതിപ്പുറം കേരളത്തിലെ ഇടത് യുവജന സംഘടനയ്ക്ക് ഒരു പണിയുമില്ല.

congress

കലാപ ആഹ്വാനം നടത്തുന്ന മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാത്ത പൊലീസ് പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു  പ്രവര്‍ത്തകര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കുന്ന തെറ്റായ കീഴ്‌വഴക്കമാണ് പൊലീസിന്റേതെന്ന് യൂത്ത്‌കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍  പറഞ്ഞു. നേതാക്കളായ നെയ്യാറ്റിന്‍കര പ്രമോദ്, നീതു വിജയന്‍, അനൂപ് പാലിയോട്, രജിത് രവീന്ദ്രന്‍, അമി തിലക്, സജിത്ത് മുട്ടപ്പാലം, ഷൈന്‍ ലാല്‍, കെ എം ഫെബിന്‍, വീണ എസ് നായര്‍, വെള്ളറട ശ്യാം, ഋഷി എസ് കൃഷ്ണന്‍, വിപിന്‍ ആര്‍ എസ്, മുഹമ്മദ് നിഹാല്‍,  കഴക്കൂട്ടം വിഷ്ണു, ഷജിന്‍ രാജേന്ദ്രന്‍, ഗോകുല്‍ വട്ടിയൂര്‍ക്കാവ്, ഹരികൃഷ്ണന്‍ , ഷൈജു, ദീന മോള്‍, അജീഷ് നാഥ് ,  സുരേഷ് സേവ്യര്‍ , രഞ്ജിത്ത് അമ്പലമുക്ക് എന്നിവര്‍ നേതൃത്വം കൊടുത്തു.