ആകാശവാണിയിലെ സീനിയർ അനൗൺസറുമായിരുന്ന പി.കെ. തുളസീ ഭായി അന്തരിച്ചു
Nov 15, 2023, 19:19 IST
ആകാശവാണി ഡെൽഹി ദേശീയ വാർത്താ വിഭാഗത്തിൽ ആദ്യകാല ന്യൂസ് റീഡറും, തിരുവനന്തപുരം ആകാശവാണിയിലെ സീനിയർ അനൗൺസറുമായിരുന്ന പി.കെ. തുളസീ ഭായി (92) അന്തരിച്ചു. ( തുളസി മന്ദിർ, ഡോ. പൈ ലയിൻ എസ് 212, പൂജപ്പുര).
1960 കളിൽ ഡൽഹിയിൽ വാർത്താ അവതാരകയായിരുന്ന തുളസി ഭായി പിന്നീട് തിരുവനന്തപുരം നിലയത്തിൽ ദീർഘകാലം അനൗൺസറായി സേവനമനുഷ്ടിച്ചു. 1991 ൽ സീനിയർ അനൗൺസറായി റിട്ടയർ ചെയ്തു.
സംസ്കാരം നാളെ വൈകിട്ട് 4.30 ന് തിരുവനന്തപുരം ശാന്തി കവാടത്തിൽ.