നവകേരള സദസ്സിനൊരുങ്ങി നേമം മണ്ഡലം,സംഘാടക സമിതി ഓഫിസ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു
Nov 15, 2023, 19:18 IST

നവകേരള സദസിന്റെ ഭാഗമായി എത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ നേമം ഒരുങ്ങി. നേമം മണ്ഡലത്തിലെ നവകേരള സദസ് സംഘാടക സമിതി ഓഫീസ് നേമം എം എൽ എ കൂടിയായ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പൂജപ്പുരയിൽ ആണ് സംഘാടക സമിതി ഓഫീസ്. ഡിസംബർ 23 നാണ് നേമം മണ്ഡലത്തിൽ നവകേരള സദസ്. ഉദ്ഘാടന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം എസ് പുഷ്പലത തുടങ്ങിയവർ സംബന്ധിച്ചു.