ആർട്ടിസ്റ്റ് റെജി സെബാസ്റ്റ്യൻ അന്തരിച്ചു
Wed, 1 Mar 2023

മലയാള മനോരമ പബ്ലിക്കേഷനിലെ സീനിയർ ഇലസ്റ്റ്റേറ്റർ റെജി സെബാസ്റ്റ്യൻ (48) അന്തരിച്ചു. 2013 ൽ എംഎംപി പ്രവേശിച്ചു. അതിനു മുൻപ് ബാലമംഗളത്തിൽ ആർട്ടിസ്റ്റായിരുന്നു.
മനോരമ ആഴ്ചപ്പതിപ്പിലെ ആർട്ടിസ്റ് സജീവ് സെബാസ്റ്റ്യൻ സഹോദരനാണ്.
മികച്ച കാരിക്കേച്ചറുകളിലൂടെ ശ്രദ്ധേയനായി. കളികുടുക്ക, മാജിക്ക്പോട്ട്, ബാലരമ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് വർണ്ണപകിട്ട് നൽകിയ പ്രതിഭയായിരുന്നു റെജി.
ലുട്ടാപ്പി, മായാവി തുടങ്ങിയ കാർട്ടൂൺ കഥാപാത്രങ്ങൾ വരച്ചിട്ടുണ്ട്. ബാലരമ അമർചിത്രകഥകളുടെ പല ലക്കങ്ങൾക്കും മികവേകാൻ റെജിക്കു കഴിഞ്ഞു.
സംസ്കാരം ഇന്ന് 3.30 ന് കോതമംഗലം സെൻ്റ് ജോർജ് കത്തീഡ്രലിൽ.