ആറാം തലമുറയില്പെട്ട കൊച്ചുമകളെ ആദ്യമായി കണ്ട 108 വയസുള്ള റൂത്തിന്റെ പ്രതികരണം
108 വയസുള്ള റൂത്ത് വയലറ്റ് തന്റെ രണ്ടാഴ്ച്ച പ്രായമുള്ള ആറാം തലമുറയില്പെട്ട കൊച്ചുമകളെ ആദ്യമായി കണ്ടപ്പോഴുള്ള രംഗം സമൂഹമാധ്യമങ്ങളില് വൈറലാകുന്നു.വീഡിയോയില് മുത്തശ്ശി കുഞ്ഞിനെ ആദ്യമായി ചേര്ത്ത് പിടിക്കുന്ന ഹൃദയസ്പര്ശിയായ രംഗങ്ങളാണുള്ളത്. നിന്നെ ഇങ്ങനെ ചേര്ത്ത് പടിക്കാന് കഴിഞ്ഞത് അതിശയകരമായി തോന്നുന്നു എന്നാണ് റൂത്തിന്റെ ആദ്യപ്രതികരണം.
ഇറ്റ്സ് ഗോണ് വൈറല് ഫേസ്ബുക്കില് പോസ്റ്റ് ചെയത വീഡിയോയില് റൂത്ത് തന്റെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ ചേര്ത്ത് പിടിച്ചിരിക്കുന്നത് ഏറെ കൗതുകത്തോടെയാണ് ലോകം കണ്ടത്.
ഇവള് ഒരു അത്ഭുതമായി തനിക്ക് ചുറ്റും കുറേക്കാലം ഉണ്ടായിരിക്കണം എന്ന് ആഗ്രഹിക്കുന്നു എന്നും അവര്‍ പറഞ്ഞു . കുടുംബത്തിലെ ഈ പുതിയ അതിഥിയുടെ അമ്മ കുഞ്ഞിനെ മുത്തശ്ശിയുടെ അടുത്തേക്ക് എപ്പോഴും കൊണ്ടുവരുമെന്നും കൊച്ചുമകളുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കുമെന്നും പറയുന്നു.
പണ്ട് നവജാത ശിശുക്കളായിരുന്ന തന്റെ മക്കളുടെ കാലഘട്ടം റൂത്തിന് ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്ന്അവര്‍ പറയുന്നു.
പുതിയ അംഗത്തിന്റെ പേരിലും റൂത്ത് എന്നുണ്ടായിരിക്കുമെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. അതു തന്നെയാണ് അവളെ വിളിക്കേണ്ടതെന്നും കാരണം തനിക്ക് മറ്റു പേരുകളൊന്നും ഓര്‍മയില്ല എന്ന് റൂത്ത് വയലറ്റ് വീഡിയോയില്‍ മറുപടി നല്‍കുന്നു .
സമൂഹമാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ റൂത്തിനെ പ്രശംസിച്ചു കൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
