നുകംവെച്ച കാളയില്‍ നിന്ന് കൈപ്പത്തിയിലേക്ക്…..ചങ്കിൽ പച്ചകുത്തിയചിഹ്നങ്ങള്‍

അശ്വാരൂഢൻ തെരഞ്ഞെടുപ്പ് അടുക്കുമ്പോള് പാര്ട്ടികളും മുന്നണികളും പിളരുന്നതും വളരുന്നതും പതിവു കാഴ്ചയാണ്. ഏറ്റവും ഒടുവില് കേരള കോൺഗ്രസ് മാണി വലതു മുന്നണിയില് നിന്നും ഇടത്തേക്കു പോകുന്നു. പാര്ട്ടിക്കൊപ്പം ചരിത്രത്തിലേക്കും ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്കും പോകുന്നത് ഇവരുടെ ചിഹ്നങ്ങള് കൂടിയാണ്. പാർട്ടികള് പലപ്പോഴായി പിളരുമ്പോഴും ലയിക്കുമ്പോഴും ചിഹ്നങ്ങള്ക്കും മാറ്റം സംഭവിക്കും. പലര്ക്കും ഇത്രനാളും മത്സരിച്ച പാര്ട്ടി ചിഹ്നത്തില് നിന്നും മാറി മത്സരിക്കേണ്ടി വരും. ചിഹ്നങ്ങല് മാത്രം നോക്കി വോട്ടു രേഖപ്പെടുത്ത വോട്ടര്മാരുമുണ്ട്. പണ്ടു മുതലേ വോട്ടു ചെയ്തു ശീലിച്ച ചിഹ്നം
 
നുകംവെച്ച കാളയില്‍ നിന്ന് കൈപ്പത്തിയിലേക്ക്…..ചങ്കിൽ പച്ചകുത്തിയചിഹ്നങ്ങള്‍

അശ്വാരൂഢൻ

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ പാര്‍ട്ടികളും മുന്നണികളും പിളരുന്നതും വളരുന്നതും പതിവു കാഴ്ചയാണ്. ഏറ്റവും ഒടുവില്‍ കേരള കോൺഗ്രസ് മാണി വലതു മുന്നണിയില്‍ നിന്നും ഇടത്തേക്കു  പോകുന്നു. പാര്‍ട്ടിക്കൊപ്പം ചരിത്രത്തിലേക്കും ചരിത്രത്തിന്‍റെ പിന്നാമ്പുറത്തേക്കും പോകുന്നത് ഇവരുടെ ചിഹ്നങ്ങള്‍ കൂടിയാണ്.  പാർട്ടികള്‍ പലപ്പോഴായി പിളരുമ്പോഴും ലയിക്കുമ്പോഴും ചിഹ്നങ്ങള്‍ക്കും മാറ്റം സംഭവിക്കും. പലര്‍ക്കും ഇത്രനാളും മത്സരിച്ച പാര്‍ട്ടി ചിഹ്നത്തില്‍ നിന്നും മാറി മത്സരിക്കേണ്ടി വരും. ചിഹ്നങ്ങല്‍ മാത്രം നോക്കി വോട്ടു രേഖപ്പെടുത്ത വോട്ടര്‍മാരുമുണ്ട്. പണ്ടു മുതലേ വോട്ടു ചെയ്തു ശീലിച്ച ചിഹ്നം ചങ്കില്‍ പതിഞ്ഞ പോലെ കൊണ്ടു നടക്കുന്ന വോട്ടര്‍മാര്‍ക്കും മാറി ചിന്തിക്കേണ്ടി വന്നതും ചരിത്രം.1952 ലെ ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികള്‍ക്കു അഖിലേന്ത്യാ തലത്തിലും സംസ്ഥാന പാര്‍ട്ടികള്‍ക്കു സംസ്ഥാന തലത്തിലും തെരഞ്ഞെടുപ്പു കമ്മീഷന്‍ ചിഹ്നങ്ങള്‍ അനുവദിച്ചു നല്‍കി. മറ്റു സ്ഥാനാര്‍ഥികള്‍ക്കു അംഗീകൃത സ്വതന്ത്ര ചിഹ്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ അനുവാദം നല്‍കി. “നുകംവച്ച കാള’യായിരുന്നു അന്ന് കോണ്‍ഗ്രസിന്‍റെ ചിഹ്നം. 1969 ല്‍ കോണ്‍ഗ്രസ് പിളര്‍ന്നു നിജലിംഗപ്പയുടെ നേതൃത്വത്തില്‍ സംഘടനാ കോണ്‍ഗ്രസും ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ദിരാ കോണ്‍ഗ്രസുമായി. 71 ലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാ കോണ്‍ഗ്രസിനു “പശുവും കിടാവും’ ,സംഘടനാ കോണ്‍ഗ്രസിനു “ചര്‍ക്ക നൂല്‍ക്കുന്ന സ്ത്രീ ‘യുമായി ചിഹ്നങ്ങള്‍. കോണ്‍ഗ്രസിന്‍റെ ചിഹ്നമായ “നുകംവച്ച കാള’ മരവിപ്പിക്കപ്പെട്ടു.1978 ല്‍ കോണ്‍ഗ്രസ് വീണ്ടും പിളര്‍ന്നപ്പോള്‍ “പശുവും കിടാവും’ നഷ്ടപ്പെട്ടു. ഒരു വിഭാഗത്തിനു “ചര്‍ക്ക’ കിട്ടി. ഇന്ദിരയുടെ കോണ്‍ഗ്രസിനു “കൈപ്പത്തി ‘യും കിട്ടി. 1974 ല്‍ ഭാരതീയ ക്രാന്തിദള്‍, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി, ഉത്കല്‍ കോണ്‍ഗ്രസ്, കിസാന്‍ മസ്ദൂര്‍ പാര്‍ട്ടി, രാഷ്ട്രീയ ലോക് താന്ത്രിക് ദള്‍,  പഞ്ചാബ് ഖേതിബര്‍ ജമീന്ദാര്‍ സഭ എന്നിവ കൂടിച്ചേര്‍ന്ന് ഭാരതീയ ലോക് ദള്‍ ആയപ്പോള്‍ ചിഹ്നം “കലപ്പയേന്തിയ കര്‍ഷകന്‍’ ആയി. തെരഞ്ഞെടുപ്പിനു ശേഷം അംഗീകാരം കിട്ടിയപ്പോള്‍ അതേ ചിഹ്നം നിലനിര്‍ത്തി. 1980 ലെ കോണ്‍ഗ്രസ് വിജയത്തിനു ശേഷം ജനതാ പാര്‍ട്ടി വീണ്ടും പിളര്‍ന്നു. ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ ജനതാപാര്‍ട്ടിയും എ.ബി. വാജ്പേയ്്യുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാപാര്‍ട്ടിയും (ബിജെപി) രൂപീകൃതമായി. ജനസംഘത്തിന്‍റെ ചിഹ്നമായ “താമര’ ബിജെപിക്ക് അനുവദിച്ചു കിട്ടി. ചന്ദ്രശേഖറുടെ ജനതാ പാര്‍ട്ടിക്കു കുടയും’ ചിഹ്നമായി വന്നു. 1989 ലെ തെരഞ്ഞെടുപ്പില്‍ ജനതാദളിന്‍റെ ചിഹ്നം “ചക്ര’മായിരുന്നു. 1990 ല്‍ ജനതാദള്‍ പിളര്‍ന്നു. ജനതാ ദളിന് “ചക്രവും’ ചന്ദ്രശേഖറിന്‍റെ നേതൃത്വത്തിലുള്ള സമാജ് വാദി ജനതാ ദളിന് “കുടമേന്തിയ വനിത ‘യും ചിഹ്നമായി വന്നു.തെരഞ്ഞെടുപ്പു ചിഹ്നങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷമുള്ള തെരഞ്ഞെടുപ്പിലാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നു സിപിഎമ്മായപ്പോള്‍ “ചുറ്റിക അരിവാള്‍ നക്ഷത്രവും’ സിപിഐക്ക് “അരിവാളും ധാന്യക്കതിരും’ ചിഹ്നമായി കിട്ടി.
“മണ്‍വെട്ടിയും മണ്‍കോരിയും’ ആര്‍എസ്പിയുടെ ചിഹ്നമായിരുന്നെങ്കിലും 1965, 67 തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ആര്‍എസ്പിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അംഗീകാരം ലഭിച്ചിരുന്നില്ല. ബംഗാളിലെ പാര്‍ട്ടി സെക്രട്ടറിയുടെ അഭ്യര്‍ഥനമൂലം കമ്മീഷന്‍ മണ്‍വെട്ടിയും മണ്‍കോരിയും ചിഹ്നമായി നല്‍കി. ദേശീയ, സംസ്ഥാന പാര്‍ട്ടികള്‍ക്ക് അവരവരുടെ ചിഹ്നത്തിലും രജിസ്റ്റര്‍ ചെയ്ത സ്വതന്ത്ര പ്രാദേശിക പാര്‍ട്ടികള്‍ക്കു അവരുടെ മുന്‍ഗണനയ്ക്കനുസരിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു നല്‍കും. പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ചിഹ്നം നല്‍കിയ ശേഷമേ സ്വതന്ത്രരായി മത്സരിക്കുന്നവര്‍ക്കു ചിഹ്നം നല്‍കുകയുള്ളൂ. 1990 ല്‍ മൃഗങ്ങളെ ചിഹ്നമായി അനുവദിക്കുന്നത് തെരഞ്ഞെടുപ്പു കമ്മീഷന്‍ പിന്‍വലിച്ചു. ചിഹ്നമായി അനുവദിക്കപ്പെടുന്ന മൃഗങ്ങളോടു കാണിക്കുന്ന ക്രൂരതകള്‍ ഏറിയപ്പോഴായിരുന്നു ഇങ്ങനെ ഒരു തീരുമാനം. ചിഹ്നമായതിന്‍റെ പേരില്‍ പൊരിവെയിലത്തു മണിക്കൂറുകളോളം നിര്‍ത്തുക, കാല്‍നട ജാഥകള്‍ക്കുപയോഗിക്കുക തുടങ്ങിയവ കൂടിവന്നു. ദേശീയ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ രേഖപ്രകാരമുള്ള ദേശീയ പാര്‍ട്ടികളായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്ക് (ബിഎസ്പി) “ആനയും ബിജെപിക്ക് “താമരയും സിപിഐക്ക് “അരിവാള്‍ നെല്‍ക്കതിരും’ സിപിഎമ്മിന് “ചുറ്റിക അരിവാള്‍ നക്ഷത്രവും ‘കോണ്‍ഗ്രസിനു “കൈപ്പത്തി ‘യും നാഷണലിസ്റ്റ് കോണ്‍ഗ്രസിന് “ക്ലോക്കും’ ചിഹ്നങ്ങളായുണ്ട്. സംസ്ഥാന പാര്‍ട്ടികളായ ജനതാദളിന് (എസ്) കറ്റയേന്തിയ സ്ത്രീയും’ കേരള കോണ്‍ഗ്രസിന് “സൈക്കിളും’, മുസ്ലീംലീഗിന് “ഏണിയും കേരള കോണ്‍ഗ്രസ് എമ്മിന് “രണ്ടിലയും’ ചിഹ്നമായി അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. എന്നാൽ മാണി കോൺഗ്രസിൽ ഇലയ്ക്കായി തർക്കമുണ്ടായെങ്കിലും ഔദ്യോഗിക കക്ഷിക്ക് ഇല നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രശ്നം പരിഹരിച്ചു.